- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് ടവര്‍ലൈന്‍ ജെട്ടിക്ക് സമീപത്ത്‌നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കൊച്ചി: പെരിയാറില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് ടവര്‍ലൈന്‍ ജെട്ടിക്ക് സമീപത്ത്‌നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച്ച രാവിലെയാണ് നിസാമുദ്ദീനെ കാണാതായത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി.
കൊല്ലം പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയ നൗഫലിനെ ഇന്നലെ വൈകീട്ടോടുകൂടിയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ ഇന്നലെ തന്നെ രക്ഷപെടുത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ട്. ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട ആലപ്പുഴ തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.
RELATED STORIES
ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഇറാന് ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന് ഇസ്രായേലിന് നേരെ...
26 Jun 2025 9:52 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTആക്സിയം 4 വിക്ഷേപിച്ചു; ചരിത്ര നേട്ടവുമായി ശുഭാംശു ശുക്ല
25 Jun 2025 7:53 AM GMTഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി; 700 പേര്...
25 Jun 2025 7:26 AM GMT