Kerala

സിഎഎ വിരുദ്ധ സമര നായകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി; എസ്ഡിപിഐ സമരകാഹളം ഏഴിന്

രാജ്യത്ത് കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്.

സിഎഎ വിരുദ്ധ സമര നായകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി; എസ്ഡിപിഐ സമരകാഹളം ഏഴിന്
X

ആലപ്പുഴ: സിഎഎ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ബ്രാഞ്ച് തലങ്ങളില്‍ മെയ് 7 നു സമര കാഹളം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കെ.റിയാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിരുദ്ധ സമര നായകരെ തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്തു പ്രതികാരം തീര്‍ക്കുകയാണ്. രാജ്യത്ത് കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്. നിരപരാധിയായ ജാമിയ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ സഫൂറ സര്‍ഗാറിനെ ഗര്‍ഭിണിയെന്ന പരിഗണന പോലും നല്‍കാതെ ജയിലിലടച്ചത് അതിക്രൂരമാണ്.

രാജ്യത്ത് രൂപപ്പെട്ട് വന്ന ഭരണകൂട വിരുദ്ധ സമരങ്ങളെ ലോക്ക് ഡൗണിന്റെ മറവില്‍ കശാപ്പ് ചെയ്യാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it