Kerala

പൊതുമരാമത്ത് വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്; ഗുണനിലവാര നിയന്ത്രണ പരിശോധനകൾ നടത്തിയെന്ന് ഉറപ്പാക്കാൻ സംവിധാനമില്ല

ബിറ്റുമിൻ വിലയിലെ വർധന നികത്താൻ കരാറുകാർക്ക് 12.89 കോടി രൂപ നൽകി. പൂർത്തീകരിച്ച പ്രവൃത്തി കൃത്യമായി കണക്കാക്കാതെ കരാറുകാരന് 1.54 കോടി രൂപ ലാഭമുണ്ടാക്കിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത് വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്; ഗുണനിലവാര നിയന്ത്രണ പരിശോധനകൾ നടത്തിയെന്ന് ഉറപ്പാക്കാൻ സംവിധാനമില്ല
X

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണങ്ങൾ ഉയർത്തി സിഎജി റിപ്പോർട്ട്. ഗുണനിലവാര നിയന്ത്രണ പരിശോധനകൾ നടത്തിയെന്ന് ഉറപ്പാക്കാൻ വകുപ്പിന് നിരീക്ഷണ സംവിധാനമില്ല. ബിറ്റുമിൻ വിലയിലെ വർധന നികത്താൻ കരാറുകാർക്ക് 12.89 കോടി രൂപ നൽകി. പൂർത്തീകരിച്ച പ്രവൃത്തി കൃത്യമായി കണക്കാക്കാതെ കരാറുകാരന് 1.54 കോടി രൂപ ലാഭമുണ്ടാക്കിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത് മാന്വവൽ, ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശങ്ങൾ എന്നിവയിൽ പറയുന്നതിന് സമാനമായി കാലങ്ങളായി റോഡ് അറ്റക്കുറ്റ പണികൾ നടത്തിയില്ല. റോഡുകൾക്ക് കനത്ത നാശനഷ്‌ടം സൃഷ്‌ടിച്ചു. ഇത് യാത്രക്കാർക്ക് ദുരിതമുണ്ടാക്കിയതായും സിഎജി കണ്ടെത്തി. ഓടകൾ ശരിയായി പരിപാലിക്കാത്തത് റോഡുകളുടെ ഗുണനിലവാരത്തെ ബാധിച്ചു. ഗുണനിലവാര പരിശോധന ഒഴിവാക്കാൻ വലിയ പ്രവൃത്തികളെ ചെറിയ തുകയുടെ എസ്റ്റിമേറ്റിലാണ് വിഭജിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവേശന റോഡുകൾ ഇല്ലാതെ മൂന്ന് പാലങ്ങൾ നിർമ്മിച്ച വകയിൽ 20.38 കോടി രൂപ പാഴക്കിയെന്നും സിഎജി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it