- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാട്സ്ആപ്പ് ഡിപി: ദേശീയപതാക ഉപയോഗിക്കരുതെന്ന നിർദേശത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് പോലിസ്
കേരളത്തിലെ ആഭ്യന്തര വകുപ്പ് അത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള പ്രചാരണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: വാട്സ്ആപ്പിൽ ഡിപി (ഡിസ്പ്ലേ പിക്ചർ)യായി ദേശീയപതാക ഉപയോഗിക്കരുതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശമുണ്ടെന്ന പ്രചാരണങ്ങൾക്ക് ഒദ്യോഗിക സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പോലിസ്.
ഇത്തരത്തിലൊരു പ്രചാരണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടത്താറുള്ളത്. എന്നാൽ, കേരളത്തിലെ ആഭ്യന്തര വകുപ്പ് അത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള പ്രചാരണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് ആധികാരികതയില്ലെന്നാണ് പോലിസ് ഭാഷ്യം. പോലിസ് ഇത്തരത്തിൽ നിർദേശം നൽകിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വാർത്തകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അന്വേഷിക്കുകയാണ്. പോലിസ് മീഡിയ സെന്ററിലേക്ക് നിരവധിപേരാണ് ഇതുമായി ബന്ധപ്പെട്ട് വിളിക്കുന്നതെന്നും പോലിസ് മീഡിയ സെന്ററിൽ നിന്നും അറിയിച്ചു. കഴിഞ്ഞ ദിവസം മനോരമയുടെ കണ്ണൂർ എഡിഷനിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. മുൻവർഷങ്ങളിലും സമാന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMT