Kerala

കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ആന്ധ്ര സ്വദേശിയായ സംഘത്തലവന്‍ പിടിയില്‍

ആന്ധ്രപ്രദേശ് പഡേരു സന്താരി സ്വദേശി ബലോര്‍ദ ബോഞ്ചി ബാബു (34) വിനെയാണ് എറണാകുളം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര ഒഡിഷ ബോര്‍ഡറിലെ ഒളി സങ്കേതത്തില്‍ നിന്നും സാഹസികമായി പിടികൂടിയത്

കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ആന്ധ്ര സ്വദേശിയായ സംഘത്തലവന്‍ പിടിയില്‍
X

കൊച്ചി: കേരളത്തിലേക്കു കഞ്ചാവ് വിതരണം ചെയ്യുന്ന ആന്ധ്ര സ്വദേശിയായ സംഘത്തലവന്‍ പിടിയില്‍.ആന്ധ്രപ്രദേശ് പഡേരു സന്താരി സ്വദേശി ബലോര്‍ദ ബോഞ്ചി ബാബു (34) വിനെയാണ് എറണാകുളംജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര ഒഡിഷ ബോര്‍ഡറിലെ ഒളി സങ്കേതത്തില്‍ നിന്നും സാഹസികമായി പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ ബോഞ്ചി ബാബവിന്റെ കേരളത്തിലെ കഞ്ചാവ് വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അങ്കമാലിയാല്‍ അറസ്റ്റ്‌ചെയ്തിരുന്നു. ഇവരില്‍ നിന്ന് 225 കിലോ കഞ്ചാവ് പിടികൂടി. അതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അന്വേഷത്തിനൊടുവില്‍ അന്വേഷണ സംഘം ദിവസങ്ങളോളം പഡേ രുവില്‍ ക്യാംപ് ചെയ്താണ് അറസ്റ്റ് ചെയ്തത് . പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഘത്തെ ആന്ധ്ര പോലിസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം വിതരണം ചെയ്തിട്ടുളളതെന്ന് പോലിസ് പറഞ്ഞു. കേരളത്തിലെ കഞ്ചാവ് വില്‍പനക്കാര്‍ ആന്ധ്രയിലെത്തി കച്ചവടം ഉറപ്പിച്ച ശേഷം ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വാഹനം ഇവരുടെ സംഘം തന്നെ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് നിറച്ച് തിരികെ എത്തിക്കും. അതുമായി കേരളത്തിലേക്ക് പോരുകയാണ് ചെയ്യുന്നത്.

രണ്ടായിരം മുതല്‍ മൂവായിരം രൂപവരെയാണ് ആന്ധ്രയില്‍ കഞ്ചാവിന്റെ വില. പത്തിരിട്ടിക്കാണ് കേരളത്തിലെ വില്‍പന . ഇങ്ങനെ കൊണ്ടുവന്ന 800 കിലോയോളം കഞ്ചാവാണ് ഒന്നരവര്‍ഷത്തിനിടയില്‍ എറണാകുളം റൂറല്‍ പോലിസ് പിടികൂടിയത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി പി ഷംസ് , ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐ ടി എം സൂഫി , എഎസ്‌ഐ ആന്റോ , എസ്‌സിപിഒ മാരായ റോണി അഗസ്റ്റിന്‍, ജിമ്മോന്‍ ജോര്‍ജ്, ശ്യാംകുമാര്‍ , പ്രസാദ് തുടങ്ങിയവരാണ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Next Story

RELATED STORIES

Share it