Kerala

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിനു മാതൃകയാകണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിനു മാതൃകയാകണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിനുതന്നെ മാതൃകയാകണമെന്നു പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത് ടൂറിസം പദ്ധതികളുടെ ആദ്യ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തലസ്ഥാന ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മറ്റേതു ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെക്കാളും വേഗത്തിലും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കലക്ടറുടെ സഹായവും നേതൃപാടവവും വിനിയോഗിക്കണം. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു മികച്ച നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. എല്ലാം പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന ജില്ലയിലെ പൊതുമരാമത്ത് ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

വിവിധ എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളിലെ പൊതുമരാമത്ത്ടൂറിസം പദ്ധതികളെ സംബന്ധിച്ചും അവയുടെ പുരോഗതിയും നേരിടുന്ന തടസങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാലുമാസം കൂടുമ്പോള്‍ അവലോകന യോഗം ചേര്‍ന്നു പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, എംഎല്‍എമാരായ കെ ആന്‍സലന്‍, എം വിന്‍സെന്റ്, സികെ ഹരീന്ദ്രന്‍, ജി സ്റ്റീഫന്‍, വികെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, ഡികെ മുരളി, വി ശശി, വി ജോയ്, ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it