- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിപിഎസ് ഘടിപ്പിച്ച് കാര് വില്പ്പന നടത്തിയതിനു ശേഷം മോഷണം; മൂന്നംഗ സംഘം പിടിയില്
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില് വീട്ടില് ഇക്ബാല്(24),വടക്കേ ചോളക്കകത്ത് മുഹമ്മദ് ഫാഹില്(26),മലപ്പുറം,അരിയല്ലൂര് അയ്യനാര് കോവില് ശ്യാം എന്നിവരാണ് എറണാകുളം എസിപി നിസാമുദ്ദീന് രൂപീകരിച്ച പ്രത്യേക സ്ക്വാഡിലെ പാലാരിവട്ടം പോലിസ് ഇന്സ്പെക്ടറും സംഘവും ചേര്ന്ന് അറസ്റ്റു ചെയ്തത്

കൊച്ചി: കാറില് ജിപിഎസ് ഘടിപ്പിച്ച് ഒഎല്എക്സ് വഴി വില്പനടത്തിയതിനു ശേഷം ഇതേ കാര് മോഷ്ടിക്കുന്ന സംഘം പോലിസ് പിടിയില്.മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില് വീട്ടില് ഇക്ബാല്(24),വടക്കേ ചോളക്കകത്ത് മുഹമ്മദ് ഫാഹില്(26),മലപ്പുറം,അരിയല്ലൂര് അയ്യനാര് കോവില് ശ്യാം എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര് നാഗരാജു,ഡെപ്യൂട്ടി പോലിസ് കമ്മീഷണര് ടി വി കുര്യാക്കോസ് എന്നിവരുടെ നിര്ദ്ദേശാനുസരണം എറണാകുളം എസിപി നിസാമുദ്ദീന് രൂപീകരിച്ച പ്രത്യേക സ്ക്വാഡിലെ പാലാരിവട്ടം പോലിസ് ഇന്സ്പെക്ടറും സംഘവും ചേര്ന്ന് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഈ മാസം എട്ടിന് കാര് വില്പ്പനയക്ക് എന്ന ഒഎല്എക്സില് പരസ്യം കണ്ട് പ്രതികളുമായി ബന്ധപ്പെടുകയായിരുന്നു.തുടര്ന്ന് അന്നേ ദിവസം തന്നെ പ്രതികള് ഹ്യുണ്ടായ് വെര്ണ കാര് കോഴിക്കോട് യൂനിവേഴ്സിറ്റി ഭാഗത്ത് വെച്ച് ഇയാള്ക്ക് വില്പന നടത്തി. കാറുമായി തിരുവനന്തപുരത്തേയ്്ക്ക് മടങ്ങിയ ഇദ്ദേഹത്തെ പ്രതികള് രഹസ്യമായി പിന്തുടര്ന്നു.എറണാകുളം പാലാരിവട്ടം ബൈപാസിസിലുള്ള റെസ്റ്റോറന്റില് നിന്നും ഭക്ഷണം കഴിക്കുന്നതിനായി ഇദ്ദേഹം ഇവിടുത്തെ പാര്ക്കിംഗ് ഏരിയയില് കാര് നിര്ത്തി ഇറങ്ങിയ സമയത്ത് ഇവിടെ എത്തിയ സംഘം ഡ്യൂപ്ലിക്കേറ്റ് താക്കോല് ഉപയോഗിച്ച് കാറുമായി പ്രതികള് കടന്നു കളഞ്ഞു.
കാറില് സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സും മറ്റു വിലപിടിപ്പുള്ള മറ്റു രേഖകളും പ്രതികള് കവര്ന്നു.ഇതിനു ശേഷം വയനാട്,ബംഗളുരു എന്നിവടങ്ങളില് ഒളിവില് ആഡംബര ജീവിതം നയിച്ചു വരുന്നതിനിടയിലാണ് പ്രതികള് പോലിസിന്റെ വലയിലായത്.ഇതേ കാര് പ്രതികല് കഴിഞ്ഞ ഡിസംബറില് പാലക്കാട് സ്വദേശിയില് നിന്നും അഡ്വാന്സ് നല്കി വാങ്ങിയതിനു ശേഷം വാഹനത്തില് ജിപിഎസ് ഘടിപ്പിച്ചു.ഒപ്പം ഡ്യൂപ്ലിക്കേറ്റ് താക്കോലും ഉണ്ടാക്കി.ഇതിനു ശേഷണാണ് വില്പ്പനയ്ക്കായി ഒഎല്എക്സില് പരസ്യം നല്കിയതെന്ന് പോലിസ് പറഞ്ഞു.കേസില് അറസ്റ്റിലായ ഇക്ബാലിനെതിരെ കോഴിക്കോട് ചേറായൂര്,കണ്ണൂര് വളപട്ടണം പോലിസ് സ്റ്റേഷനുകളില് സമാനമായ രീതിയില് തട്ടിപ്പ് നടത്തിയതിന് കേസുകള് നിലവിലുള്ളതായി പോലിസ് പറഞ്ഞു.
RELATED STORIES
ഗസയിലെ ഒറ്റുകാരൻ
8 July 2025 12:50 PM GMTമേല്ക്കൂര നഷ്ടപ്പെടുന്ന ചേരി ജീവിതങ്ങള്
8 July 2025 10:50 AM GMTതുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള് ബിജെപി
4 July 2025 3:28 PM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില് നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT