Kerala

രോഗിയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രിക മറന്നുവച്ച സംഭവം; പോലിസ് കേസെടുത്തു

മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാണ് വയറിനുള്ളില്‍ നിന്നും കത്രിക പുറത്തെടുത്തത്.

രോഗിയുടെ വയറിനുള്ളില്‍    ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രിക മറന്നുവച്ച സംഭവം; പോലിസ് കേസെടുത്തു
X

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രിക (ഫോര്‍സെപ്‌സ്) മറന്നുവെച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാണ് വയറിനുള്ളില്‍ നിന്നും കത്രിക പുറത്തെടുത്തത്. ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി സ്വദേശി മാളിയേക്കല്‍ ജോസഫ് പോളിന്റെ (55)വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോള്‍ വസ്തുക്കള്‍ എടുത്ത് മാറ്റിവെക്കാന്‍ ഉപയോഗിക്കുന്ന കൊടില്‍ കണ്ടെടുത്തത്. മഞ്ഞപ്പിത്ത ചികിത്സക്കിടെ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജിലെത്തിയത്.

മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍ പോള്‍ ടി ജോസഫാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍, തൃശൂര്‍ എ.സി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it