Kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണം; സിബിഐ അന്വേഷണത്തിന് ശിപാർശ

കേസിൽ ഇതുവരെ ആരെയെങ്കിലും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരാനുളള സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ് സർക്കാരിന്റെ നീക്കമെന്നാണ് സൂചന.

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത  മത്തായിയുടെ മരണം; സിബിഐ അന്വേഷണത്തിന് ശിപാർശ
X

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പി പി മത്താ​യി​യു​ടെ മ​ര​ണം സി​ബി​ഐ​ക്കു വി​ടാ​ൻ ശി​പാ​ർ​ശ. ഇതു സംബന്ധിച്ച ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഒ​പ്പുവ​ച്ചു. ശി​പാ​ർ​ശ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര പ​ഴ്സ​ന​ൽ മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. കേസിൽ ഇതുവരെ ആരെയെങ്കിലും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരാനുളള സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ് സർക്കാരിന്റെ നീക്കമെന്നാണ് സൂചന.

ഭാ​ര്യ​ ഷീബയു​ടെ ഹര​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രാ​നി​രി​ക്കെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​മോ​ൾ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു ബ​ന്ധു​ക്ക​ൾ.

ക​ഴി​ഞ്ഞ മാ​സം 28നാ​ണ് ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ മ​ത്താ​യി​യെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് മ​ര​ണ വി​വ​ര​മാ​ണു ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈംബ്രാഞ്ച് സം​ഘ​മാ​ണു നി​ല​വി​ൽ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ർ​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ​ന​പാ​ല​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി സ​തേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വ​റ്റ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

Next Story

RELATED STORIES

Share it