Kerala

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം കേന്ദ്രസഹായമെന്നത് വ്യാജം; പ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍

അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ പത്ര മാധ്യമങ്ങള്‍ വഴിയോ അറിയിപ്പ് നല്‍കുമെന്നും പ്രൊജക്ട് ഡയറക്ടര്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം കേന്ദ്രസഹായമെന്നത് വ്യാജം; പ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍
X

തിരുവനന്തപുരം: കൊവിഡ് 19 സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കുന്നുവെന്നും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ അക്ഷയ- ഇ കേന്ദ്രങ്ങള്‍വഴി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ധനസഹായം നല്‍കുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ തോതില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങള്‍ക്കായി അക്ഷയകേന്ദ്രങ്ങളില്‍ സമീപിക്കുന്ന നിരവധിപേര്‍ക്ക് ഇതുമൂലം ആശങ്കയുമുണ്ടാക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ കണ്ട് അക്ഷയകേന്ദ്രങ്ങളിലെത്തുന്ന അന്വേഷണങ്ങള്‍ മൂലം കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് പോലും പലപ്പോഴും തടസ്സം നേരിടുന്നു.

ദയവായി ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ കണ്ട് വഞ്ചിതരാവാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല, ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായി കര്‍ശന നടപടി കൈക്കൊള്ളും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ പത്ര മാധ്യമങ്ങള്‍ വഴിയോ അറിയിപ്പ് നല്‍കുമെന്നും പ്രൊജക്ട് ഡയറക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it