- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭെല്‍ ഏറ്റെടുക്കല്‍: കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
ഭെല്‍ -ഇഎംല്‍ ഏറ്റെടുക്കാനുള്ള കരാര്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും, ഇത് വരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ഒരാഴച്ച്ക്കുള്ളില്‍ കാലതാമസം എന്തെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഭെല്‍ - ഇഎംഎല്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് അഡ്വ. പി. ഇ സജല്‍, മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.ഭെല്‍ -ഇഎംല്‍ ഏറ്റെടുക്കാനുള്ള കരാര്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും, ഇത് വരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ഒരാഴച്ച്ക്കുള്ളില്‍ കാലതാമസം എന്തെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നീതിആയോഗ് നിര്‍ദ്ദേശപ്രകാരം ഓഹരികള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട ഭെല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഒന്നാം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 49ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനുളളതിനാല്‍ ബാക്കി 51 ഓഹരികള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണന നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു സര്‍ക്കാരുകളുടെയും വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
അതനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ ഭെല്ലിന്റെ ചുമതല വഹിച്ചിരുന്ന സ്പെഷ്യല്‍ ഓഫീസറെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും അതുമൂലം പതിനെട്ട് മാസത്തോളമായി ഇരുന്നൂറോളം വരുന്ന തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ശമ്പളമില്ലാതെ ബുദ്ധി മുട്ടിലാണ്.സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ തുടങ്ങിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ഹരജിയില്‍ ജൂലൈ എട്ടിന് വീണ്ടും വാദംകേള്‍ക്കും
RELATED STORIES
പരപ്പനങ്ങാടിയില് വള്ളങ്ങള് കൂട്ടിയിടിച്ച് അപകടം; ഒരാള് മരിച്ചു
22 May 2025 4:08 AM GMTമുസ്ലിം വീടുകളിലെ സിസിടിവി കാമറകള് നശിപ്പിച്ച സംഭവം: രണ്ടു പേര്...
22 May 2025 4:03 AM GMTപ്രവാചക നിന്ദ നടത്തിയ യുവതിക്കെതിരേ കേസ്
22 May 2025 3:43 AM GMTഇസ്രായേലിന്റെ പുതിയ തന്ത്രങ്ങളും പരാജയപ്പെടും: ഗസയിലെ പ്രതിരോധ...
22 May 2025 3:32 AM GMTഖത്തര് ട്രംപിന് നല്‍കിയ വിമാനം യുഎസ് സ്വീകരിച്ചെന്ന് പെന്റഗണ്
22 May 2025 3:03 AM GMTഇസ്രായേലിനെതിരെ നടപടിയെടുക്കാതെ ഫിഫ
22 May 2025 2:41 AM GMT