Kerala

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

വയനാട്, പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം
X

തിരുവനന്തപുരം : മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാലയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബര്‍ നാലുവരെയാണ് നിരോധനം.

മഴ ശക്തമായതിനെ തുടര്‍ന്ന് വയനാട്, പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (ഡിസംബര്‍ 2) അവധി നല്‍കി ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.





Next Story

RELATED STORIES

Share it