Kerala

ബിജു രമേശിന് പ്രതിപക്ഷ നേതാവിന്‍റെ വക്കീൽ നോട്ടീസ്

അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജുരമേശ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.

ബിജു രമേശിന് പ്രതിപക്ഷ നേതാവിന്‍റെ വക്കീൽ നോട്ടീസ്
X

തിരുവനന്തപുരം: ബിജു രമേശിന് പ്രതിപക്ഷനേതാവിന്‍റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജുരമേശ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. പ്രതിപക്ഷനേതാവിന് വേണ്ടി മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വക്കേറ്റ് അസഫലിയാണ് നോട്ടീസയച്ചത്.

ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നൽകിയ സ്‌റ്റേറ്റ്‌മെന്‍റിനോടൊപ്പം ഹാജരാക്കിയ സിഡിയിൽ ചെന്നിത്തലക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബിജുരമേശ് സമർപ്പിച്ച സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളും അപകീർത്തികരമാണ്. ഈ പ്രസ്താവന പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല നോട്ടീസിൽ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it