- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്യാപ് റിസോഴ്സ് സെന്ററും ഓണ്‍ലൈന്‍ അതിക്രമ അന്വേഷണ നിരീക്ഷണ സംവിധാനവും നിലവില്‍വന്നു
ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരാണുണ്ടാവുക.
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ചില്‍ഡ്രന്‍ ആന്റ് പോലിസ് പദ്ധതിയുടെ സംസ്ഥാനതല കേന്ദ്രം എന്നിവ നിലവില്‍ വന്നു. ഇവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയന് നിര്‍വ്വഹിച്ചു.
സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരാണുണ്ടാവുക. എഡിജിപി മനോജ് എബ്രഹാം ആണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍. 70 ഉദ്യോഗസ്ഥരാണ് ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ 2019 മാര്‍ച്ചില്‍ പ്രത്യേക സംഘത്തിന് രൂപം നല്കിയ ശേഷം ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 42 പേരെ അറസ്റ്റു ചെയ്യുകയും 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. കേരളത്തിലൊട്ടാകെ 210 സ്ഥലങ്ങളില്‍ സെര്‍ച്ച് നടത്തി.
ഇന്റര്‍പോള്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മുതലായ ഏജന്‍സികളുമായി ചേര്‍ന്നാണ് സെന്ററിന്റെ പ്രവര്‍ത്തനം. കൂടാതെ കാണാതായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രത്തിന്റെ സഹകരണവും ഉണ്ടാകും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനായുള്ള കേരളാ പോലീസിന്റെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ് ഈ കേന്ദ്രം.
കുട്ടികളുമായി ബന്ധപ്പെട്ട് കേരള പോലീസ് ആവിഷ്കരിച്ച പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ഏകോപനത്തിനുമാണ് സംസ്ഥാനതല റിസോഴ്സ് സെന്റര്‍ സ്ഥാപിച്ചത്. ഇന്റെര്‍നെറ്റിന് അടിമകളായ കുട്ടികള്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാന്‍ ഈ കേന്ദ്രം മുന്‍കൈയെടുക്കും. ഇതിനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നല്കാന് ഒരു കാള്‍ സെന്ററും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ഹബ് രൂപീകരിക്കാനും പദ്ധതിയുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഐജി പി വിജയനാണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍.
RELATED STORIES
'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMT