- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്തുമസ് പുതുവല്‍സരാഘോഷം: നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂം തുറന്ന് എക്‌സൈസ് വകുപ്പ്
2021 ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ നീണ്ടു നില്‍ക്കുന്ന ക്രിസ്തുമസ്,പുതുവത്സരാഘോഷം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിയ്ക്കും
കൊച്ചി: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സരാഘോഷം 2021-22 പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും സത്വര നടപടികള്‍ സ്വീകരി്ക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 2021 ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ നീണ്ടു നില്‍ക്കുന്ന ക്രിസ്തുമസ്,പുതുവത്സരാഘോഷം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിയ്ക്കുന്നതാണ്.
ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തീവ്രയത്‌ന പ്രവര്‍ത്തനം നടത്തുന്നത്.
വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
സംയുക്ത പരിശോധന
എക്‌സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ, പോലിസ്, ഡ്രഗ്‌സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തുന്നതാണ്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്തുവാന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
സത്വര പരിശോധന
വാഹന പരിശോധന വര്‍ധിപ്പിയ്ക്കുകയും 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുകയും, പൊതുജനങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പരാതികളിമേല്‍ മിന്നല്‍ പരിശോധന നടത്തുവാന്‍ രണ്ട് സ്‌െ്രെടക്കിംഗ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കുന്നതാണ്.
വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുന്നതാണ്.
ഷാഡോ എക്‌സൈസ്
മദ്യമയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിയ്ക്കുന്നതിന് ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. മഫ്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
പരിശോധനകള്‍
സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി എല്ലാ അബ്കാരി, നര്‍കോട്ടിക്, ങ &ഠജ എന്നീ ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തുന്നതും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിയ്ക്കുന്നതുമാണ്. സ്‌പെഷ്യല്‍ െ്രെഡവ് കാലയളവില്‍ മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാ വിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 04842390657 9447178059 അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), എറണാകുളം 04842397480 9496002867 ജില്ലാ കണ്‍ട്രോള്‍ റൂം 04842390657 9447178059 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 04842393121 9400069552 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 04842623655, 9400069560 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 04842235120 9400069554 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203 9400069559 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 04852824419 9400069562 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 04852832623 9400069564 എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം 04842397480 9400069550 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187 9400069557 എക്‌സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 04842392283 9400069565 എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 04842785060 9400069566 എക്‌സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 04842221998 9400069567 എക്‌സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297 9400069568 എക്‌സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280 9400069569 എക്‌സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 04842511045 9400069570 എക്‌സൈസ് റേഞ്ച് ഓഫീസ്, ആലുവ 04842621089 9400069571, എക്‌സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 04842458484 9400069572,എക്‌സൈസ് റേഞ്ച് ഓഫീസ്, കാലടി 04842461326 9400069573,എക്‌സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍ 04842590831 9400069574,എക്‌സൈസ് റേഞ്ച് ഓഫീസ്, മാമല 04842786848 9400069575,എക്‌സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 04852836717 9400069576, എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം 04852241573 9400069577,എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 04852826460 9400069578,എക്‌സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 04852572861 9400069579
RELATED STORIES
ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT