Kerala

ഡ്രോണുകളും ലേസര്‍ ബീമുകളും വിമാനങ്ങള്‍ക്ക് ഭീഷണി; നടപടി വേണമെന്ന് സിയാല്‍

ഡ്രോണ്‍ പറത്തുന്നതും ഉല്‍സവകാലങ്ങളില്‍ പരസ്യപ്രചരണാര്‍ഥം ലേസര്‍ ബീമുകള്‍ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) പോലിസില്‍ പരാതി നല്‍കി. ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാന്‍ പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ഥിച്ചു

ഡ്രോണുകളും ലേസര്‍ ബീമുകളും വിമാനങ്ങള്‍ക്ക് ഭീഷണി; നടപടി വേണമെന്ന് സിയാല്‍
X

കൊച്ചി: അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതും ഉല്‍സവകാലങ്ങളില്‍ പരസ്യപ്രചരണാര്‍ഥം ലേസര്‍ ബീമുകള്‍ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) പോലിസില്‍ പരാതി നല്‍കി. ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാന്‍ പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ഥിച്ചു.

ജമ്മുവില്‍ അടുത്തിടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ' അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍2021 ' ലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലായം വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തിന് മൂന്ന് കി.മി ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള മേഖലകളില്‍ ഡ്രോണ്‍ പറത്തണമെങ്കില്‍ ഡിജിസിഎയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും കച്ചവടം നടത്തുന്നതിനും ഡിജിസിഎയുടെ അനുമതി ആവശ്യമാണ്.

നിയമലംഘനത്തിന് 50,000 രൂപവരെ പിഴ ചുമത്താം.ഉല്‍സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകര്‍ഷിക്കാന്‍ ലേസര്‍ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഭീഷണയുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പശേരി വിമാനത്താവളത്തിന്റെ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ലേസര്‍ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും സിയാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it