Kerala

സിനിമാ തീയ്യറ്ററുകള്‍ 13 മുതല്‍ തുറക്കും

മലയാള സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയ് ചിത്രം മാസ്റ്റര്‍ തന്നെയാകും തിയേറ്ററില്‍ ആദ്യമെത്തുന്ന സിനിമ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രേക്ഷകരെ തീയ്യറ്ററില്‍ പ്രവേശിപ്പിക്കുക

സിനിമാ തീയ്യറ്ററുകള്‍ 13 മുതല്‍ തുറക്കും
X

കൊച്ചി: സ്ഥാനത്ത് സിനിമാ തീയ്യറ്ററുകള്‍ 13 മുതല്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്ന് മലയാള സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയ് ചിത്രം മാസ്റ്റര്‍ തന്നെയാകും തിയേറ്ററില്‍ ആദ്യമെത്തുന്ന സിനിമ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രേക്ഷകരെ തീയ്യറ്ററില്‍ പ്രവേശിപ്പിക്കുക.എല്ലാ തര്‍ക്ക വിഷയങ്ങളും അവസാനിച്ചെന്നും പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി കാണിച്ച പ്രത്യേക താല്‍പര്യത്തിന് നന്ദിയുണ്ടെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.

കഴിഞ്ഞദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേമ്പറിന്റെയും ഫിയോക്കിന്റെയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധി മറികടക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകിട്ട് കൊച്ചിയില്‍ ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്നത്. ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി സാഹാ അപ്പച്ചന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍, ഫിയോക് പ്രസിഡന്റ് ദിലീപ്, സെക്രട്ടറി എം.സി. ബോബി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it