Kerala

പ്രതിസന്ധികളിലും കേരളത്തിൻ്റെ വികസനരംഗം തളർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്ക് വലിയ തോതിൽ പ്രതികൂലമായി ബാധിക്കേണ്ടതാണ്. 2017 നവംബർ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് 2018 മെയ് മാസമായപ്പോൾ നിപ്പ വൈറസ് ബാധയുണ്ടായി.

പ്രതിസന്ധികളിലും കേരളത്തിൻ്റെ വികസനരംഗം തളർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രതിസന്ധികൾക്കിടയിലും കേരളത്തിൻ്റെ വികസന രംഗം തളർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിവിധ മേഖലകളിൽ ആർജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തിൽ നമുക്ക് തുണയായത്.

മാറിമാറി വന്ന പ്രതിസന്ധി ഘട്ടങ്ങളിലും വികസ രംഗത്ത് കേരളം തകർന്നില്ല. തടസങ്ങൾ ധാരാളമുണ്ടായിട്ടും അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും സർക്കാരിന് നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.

തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്ക് വലിയ തോതിൽ പ്രതികൂലമായി ബാധിക്കേണ്ടതാണ്. 2017 നവംബർ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് 2018 മെയ് മാസമായപ്പോൾ നിപ്പ വൈറസ് ബാധയുണ്ടായി. രണ്ട് ദുരന്തങ്ങളേയും അതിജീവിക്കുന്നതിനായി ഉണർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു. 2018 ൽ വന്ന പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളമെന്ന നിലക്ക് എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചു.

ഈ ദുരന്തത്തിൽ നിന്ന് അതിജീവിക്കാൻ ശ്രമിക്കുമ്പോളാണ് തൊട്ടടുത്ത വർഷം വീണ്ടും പ്രളയം വന്നത്. അതുണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങൾ നാം തുടർന്ന് കൊണ്ടിരിക്കെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് കോവിഡ് രംഗത്ത് വന്നു. നമ്മുടെ വികസന പ്രക്രിയകൾക്കും കുതിച്ച് ചാട്ടത്തിനും സ്വാഭാവിമായും അത് വിഘാതം സൃഷ്ടിച്ചു. ആ ഘട്ടത്തിൽ ലോകത്താകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി സഹായ ഹസ്തവുമായ മുന്നോട്ട് വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it