- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കല്‍ കേരളത്തിനാകെ ഗുണകരമെന്ന്മുഖ്യമന്ത്രി
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ എല്ലാ റവന്യു ഓഫീസുകളിലും ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായിതാലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കടലാസ് രഹിതമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്
കൊച്ചി: വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി കേരള ജനതക്കാകെ ഗുണകരമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്മാര്‍ട്ട്വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉത്ഘാടനവും പട്ടയ വിതരണവും ഉത്ഘാടനംചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ എല്ലാ റവന്യു ഓഫീസുകളിലും ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായിതാലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കടലാസ് രഹിതമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്.വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉത്ഘാടനത്തോടൊപ്പം6526 പേര്‍ക്കുള്ളപട്ടയ വിതരണത്തിന്റെയും ഉത്ഘാടനംമുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
അര്‍ഹരായ എല്ലാ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കിയ ചട്ടഭേദഗതികളുടെയും നടപടികളുടെ യുംഫലമായി കൂടുതല്‍ ആളുകള്‍ക്ക് പട്ടയമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഭരണ നിര്‍വ്വഹണത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇത് നിലനിര്‍ത്താനും മെച്ചപ്പെടുത്താനും കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എറണാകുളം ജില്ലയില്‍ 11 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നത്.അയ്യമ്പുഴ, കൂത്താട്ടുകുളം, രാമമംഗലം, പിറവം, കുമ്പളങ്ങി, മട്ടാഞ്ചേരി, എരമല്ലൂര്‍, കീരമ്പാറ, നേരിയമംഗലം, കുട്ടമ്പുഴ വില്ലേജ് ഓഫീസുകള്‍ റീബിള്‍ഡ്കേരളയുടെ ഭാഗമായും ചേന്ദമംഗലം വില്ലേജ് ഓഫീസ് പ്ലാന്‍ പണ്ട് ഉപയോഗിച്ചുമാണ് നവീകരിക്കുന്നത്.
RELATED STORIES
താനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള് സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMT