- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ പടനായകൻ: മുഖ്യമന്ത്രി
അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും.
തിരുവനന്തപുരം: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നമ്മളോര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും. സിനിമ സംബന്ധിച്ചിട്ടുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടന്‍ പൃഥ്വിക്കെതിരേ സംഘപരിവാറിൻ്റെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് വിഷയം വിവാദമായത്. ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തില്‍നിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921-ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ നായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ പ്രധാന ശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT