- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടല്‍പായല്‍ ഉല്‍പാദനം ; വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായല്‍.342 നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ ഉല്‍പാദനം നേടാമെന്ന് സിഎംഎഫ്ആര്‍ഐ
കൊച്ചി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഗോളതലത്തിലെ കടല്‍പായല്‍ ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്. 2022ല്‍ ഇതുവരെ 350 ലക്ഷം ടണ്ണാണ് ആഗോള ഉല്‍പാദനം. എന്നാല്‍, ഉല്‍പാദനം കൂട്ടാന്‍ രാജ്യം എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. 2025ഓടു കൂടി പ്രതിവര്‍ം 11.42 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൂടുകൃഷിയോടൊപ്പം കടല്‍പായല്‍ കൂടി കൃഷി ചെയ്യാവുന്ന സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച സംയോജിത സാങ്കേതികവിദ്യയായ ഇംറ്റ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഇത് കടല്‍പായല്‍ കൃഷി ജനകീയമാക്കാന്‍ സഹായിക്കും.
ഇതിനു പുറമെ, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാനും കടല്‍പായല്‍ കൃഷിയിലൂടെ സാധ്യമാണ്. നിലവിലെ കാലിത്തീറ്റകള്‍ക്ക് പകരമായി കടല്‍പായല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ക്ഷീരകൃഷിയിലൂടെയുള്ള കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ ആറായിരത്തോളം സ്ത്രീകള്‍ കക്കകല്ലുമ്മക്കായകടല്‍മുരിങ്ങ കൃഷിചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടല്‍പായല്‍ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ സത്രീകളുള്‍പ്പെടെ ധാരാളം പേര്‍ക്ക് സുസ്ഥിരജീവനോപാധി ഒരുക്കാന്‍ കഴിയുമെന്നും ശില്‍പശാലയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാണിജ്യാടിസ്ഥാനത്തില്‍ കടല്‍പായല്‍ ഉപല്‍പാദനം വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയുമായി സഹകരണം പ്രയോജനപ്പെടുമെന്ന് ശില്‍പശാലയില്‍ സംസാരിച്ച സ്വകാര്യ സംരംഭകര്‍ പറഞ്ഞു.
അക്വാഅഗ്രോ പ്രൊസസിംഗ് മാനേജിംഗ് ഡയറക്ടര്‍ അഭിരാം സേത്ത്, ഓസ്്‌ട്രേലിയയിലെ അക്വാകള്‍ച്ചര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ ബ്രയന്‍ റോബര്‍ട്‌സ്, ദുബൈ അക്വേറിയം ക്യൂററ്റോറിയല്‍ സൂപ്പര്‍വൈസര്‍ അരുണ്‍ അലോഷ്യസ്, ഡോ പി ലക്ഷ്മിലത, ഡോ വി വി ആര്‍ സുരേഷ് പ്രസംഗിച്ചു.
RELATED STORIES
മുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര്‍ അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT