- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലവസ്ഥാ മുന്നറിയിപ്പ്: മല്‍സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണം: ഡോ. മുരളി തുമ്മാരുകുടി
ഈയിടെയായി വര്‍ധിച്ചുവരുന്ന ചുഴലിക്കാറ്റുകള്‍ കാരണം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പ്രത്യേക ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നതിലൂടെ മുന്നറിയിപ്പുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പൂര്‍ണമായി സഹകരിക്കാന്‍ വഴിയൊരുക്കും. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിദുരന്തങ്ങളാണ് വരും കാലങ്ങളില്‍ മല്‍സ്യമേഖലയ്ക്ക് ഏറെ ഭീഷണി ഉയര്‍ത്തുക
കൊച്ചി: കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മല്‍സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത നഷ്ടം നികത്താന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗം ഓപറേഷന്‍സ് മാനേജര്‍ ഡോ മുരളി തുമ്മാരുകുടി.കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച വെബിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു.ഈയിടെയായി വര്‍ധിച്ചുവരുന്ന ചുഴലിക്കാറ്റുകള്‍ കാരണം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രത്യേക ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നതിലൂടെ മുന്നറിയിപ്പുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പൂര്‍ണമായി സഹകരിക്കാന്‍ വഴിയൊരുക്കും. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിദുരന്തങ്ങളാണ് വരും കാലങ്ങളില്‍ മല്‍സ്യമേഖലയ്ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡപകടം, മുങ്ങിമരണം തുടങ്ങിയ അപകടങ്ങളെ ചെറുക്കുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍ സ്‌കൂള്‍തലങ്ങളില്‍ പാഠ്യവിഷയമാക്കണം. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ഒഴിവാക്കാനും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഇത്തരം ബോധവല്‍കരണമാര്‍ഗങ്ങള്‍ സഹായകരമാകും.
അടുത്ത വര്‍ഷം സെപ്തംബറോടെ മാസ്‌കില്ലാതെ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥല-കാല സ്വഭാവങ്ങള്‍ പഠനവിധേയമാക്കി ദുരന്തങ്ങളെകുറിച്ച് പ്രവചിക്കാനാകും. ദുരന്ത സാധ്യതകള്‍ മനസ്സിലാക്കി മുന്‍കരുതലെടുക്കുന്നതാണ് പ്രകൃതിദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, സിഎംഎഫ്ആര്‍ഐ സ്വച്ഛഭാരത് നോഡല്‍ ഓഫീസര്‍ ഡോ ശ്യാം എസ് സലീം, ഡോ രേഖ ജെ നായര്‍, ഡോ മിറിയം പോള്‍ ശ്രീറാം പ്രസംഗിച്ചു.
RELATED STORIES
തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍...
25 Jan 2025 9:47 AM GMTവണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ് മുന്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി...
9 Jan 2025 5:34 AM GMTറിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന് മരിച്ചു
8 Jan 2025 10:12 AM GMTആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ്...
2 Jan 2025 6:33 AM GMTഇടുക്കിയില്‍ ജ്വല്ലറിയില്‍ മോഷണം; തമിഴ്നാട് സംഘം പിടിയില്‍
26 Dec 2024 7:00 AM GMT