- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ കരുത്ത്; വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറി
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനി കപ്പലായ വിക്രാന്ത് കൊച്ചി കപ്പല്‍ ശാല നാവിക സേനയ്ക്ക് കൈമാറി.അടുത്തമാസമായിരിക്കും കപ്പലിന്റെ കമ്മീഷനിംങ് നടക്കുക. ഇതിനു ശേഷമായിരിക്കും കപ്പല്‍ നാവിക സേനയുടെ ഭാഗമായി മാറുക.ഇന്ത്യന്‍ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവനല്‍ ഡിസൈന്‍ വിഭാഗം രൂപക കല്‍പ്പന ചെയ്ത വിക്രാന്തിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ ശാലയാണ് നിര്‍വഹിച്ചത്.

കൊച്ചി: ഇന്ത്യന്‍ പ്രതിരോധ സേനയക്ക് കൂടുതല്‍ കരുത്തു പകരുന്നതിനായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനി കപ്പലായ വിക്രാന്ത് കൊച്ചി കപ്പല്‍ ശാല നാവിക സേനയ്ക്ക് കൈമാറി.അടുത്തമാസമായിരിക്കും കപ്പലിന്റെ കമ്മീഷനിംങ് നടക്കുക. ഇതിനു ശേഷമായിരിക്കും കപ്പല്‍ നാവിക സേനയുടെ ഭാഗമായി മാറുക.ഇന്ത്യന്‍ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവനല്‍ ഡിസൈന്‍ വിഭാഗം രൂപക കല്‍പ്പന ചെയ്ത വിക്രാന്തിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ ശാലയാണ് നിര്‍വഹിച്ചത്.

262 മീറ്റര്‍ നീളവും 45,000 ടണ്‍ ഭാരവുമുള്ള വിക്രാന്തിന് ഊര്‍ജ്ജം പകരുന്നത് 88 മെഗാശേഷിയുള്ള നാല് ഗ്യാസ് ടര്‍ബനുകളാണ്.മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാന്‍ കഴിയും.2009 ഫെബ്രുവരിയില്‍ കപ്പലിന്റെ കീലിട്ടു.20,000 കോടി രൂപ ചിലവഴിച്ച് മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു വിക്രാന്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (ALH), ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ (LCA) കൂടാതെ മിഗ്29കെ ഫൈറ്റര്‍ ജെറ്റുകള്‍, Kamov-31, MH-60R മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന 30 യുദ്ധവിമാനങ്ങള്‍ അടങ്ങുന്ന എയര്‍ വിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ കപ്പലിന് കഴിയും. 2021 ഓഗസ്റ്റിനും 2022 ജൂലൈയ്ക്കും ഇടയില്‍ കടലില്‍ നടത്തിയ ട്രയല്‍ റണ്ണിനു ശേഷമാണ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയത്.
RELATED STORIES
മഴ കനക്കുന്നു; എട്ടു ജില്ലകളില് റെഡ് അലേര്ട്ട്; ജാഗ്രത നിര്ദേശം
29 May 2025 10:55 AM GMTനായ വാഹനത്തിനു കുറുകെ ചാടി; ബൈക്ക് യാത്രികന് മരണപ്പെട്ടു
29 May 2025 10:31 AM GMTകോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമമെന്ന് പരാതി
29 May 2025 10:22 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്ദ്ദിച്ച സംഭവം; മര്ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMTഡിവൈഎഫ്ഐ പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്എസ്എസ്...
29 May 2025 9:52 AM GMTപ്രളയ സാധ്യത മുന്നറിയിപ്പ്
29 May 2025 9:21 AM GMT