- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവിനാശിയിലെ ബസപകടം: അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും
അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.
തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിലെ ബസപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും. കെഎസ്ആർടിസി ബസിലെ യാത്രക്കാരായ 19 പേരാണ് അപകടത്തിൽ മരിച്ചത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടർന്ന് ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാ റിപ്പോര്‍ട്ട്. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവർക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന ഇയാളുടെ വാദം മോട്ടോര്‍ വാഹനവകുപ്പ് തള്ളിയിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് ഹേമരാജ് സമ്മതിച്ചത്. അതേസമയം, വിശദമായ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT