- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് പി കെ ഷംസുദ്ദീന് കമ്മീഷന് കൊച്ചിയില് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില് നടന്ന പെണ്കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്ന്ന് യൂനിയന് പ്രവര്ത്തനങ്ങള്, ക്രമക്കേടുകള്, ജനാധിപത്യ വിരുദ്ധ പ്രവര്ത്തനങ്ങള്, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര ജുഡീഷ്യല് കമ്മീഷനെ നിയോഗിച്ചതെന്ന് പ്രഫ എ ജി ജോര്ജ് തേജസ് ന്യൂസിനോട് പറഞ്ഞു.കമ്മിഷന്റെ കാലാവധി രണ്ടു മാസമാണ്. ഈ മാസം കോഴിക്കോട് തെളിവെടുപ്പ് നടത്തും. ജൂലൈ അവസാനം റിപോര്ട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന് പറഞ്ഞു
കൊച്ചി: കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന് പീപ്പിള്സ് ഇന്ഡിപെന്ഡന്റ് എന്ക്വയറി കമ്മീഷന് എന്ന സംഘടനയുടെ നേതൃത്വത്തില് നിയോഗിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീന് കമ്മീഷന് എറണാകുളം പിഡബ്്ള്യുഡി റെസ്റ്റ് ഹൗസില് തെളിവെടുപ്പ് നടത്തി.തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില് നടന്ന പെണ്കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്ന്ന് യൂനിയന് പ്രവര്ത്തനങ്ങള്, ക്രമക്കേടുകള്, ജനാധിപത്യ വിരുദ്ധ പ്രവര്ത്തനങ്ങള്, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര ജുഡീഷ്യല് കമ്മീഷനെ നിയോഗിച്ചതെന്ന് പ്രഫ എ ജി ജോര്ജ് തേജസ് ന്യൂസിനോട് പറഞ്ഞു.തെളിവെടുപ്പിന് ശേഷം നിര്ദേശങ്ങളടക്കം കമ്മീഷന്റെ റിപോര്ട് ഗവര്ണര്, മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി, യൂനിവേഴ്സിറ്റി വൈസ് ചാന്സിലര് മാര് എന്നിവര്ക്ക് സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് നടന്ന തെളിവെടുപ്പില് എറണാകുളം മഹാരാജാസ് കോളഡ് മുന് പ്രിന്സിപ്പാള് പ്രഫസര് കെ അരവിന്ദാക്ഷന്, പി ടി തോമസ് എംഎല്എ, കെ റെജി കുമാര്, അഡ്വ: പി കെ സജീവന്, ഡോ.എസ് പി ബുഷന്. കുസാറ്റ് അധ്യാപക സംഘടന, കുസാറ്റിലെ ജീവനക്കാര്, ഓള് ഇന്ത്യ സേവ് എഡ്യുക്കേഷന് കമ്മിറ്റി ,ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം,വിവിധ വിദ്യാര്ഥി സംഘടനാ പ്രതിനിധികള്, എം ജി യൂനിേഴ്സിറ്റി കാംപസ്, എറണാകുളം ലോ കോളജ്, മഹാരാജസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളജ് വിദ്യാര്ഥി പ്രതിനിധികള് പങ്കെടുത്തു.
കലാലയങ്ങളിലെ യൂനിയന് പ്രവര്ത്തനം ജനാധിപത്യപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന് ശക്തമായ നടപടികള് സ്വീകരിക്കണമെന്ന് മഹാരാജാസ് കോളജിലെ മുന് പ്രിന്സിപ്പല് കെ അരവിന്ദാക്ഷന് ആവശ്യപ്പെട്ടു. കാംപസില് രാഷ്ട്രീയം നിരോധിക്കുകയല്ല ജനാധിപത്യപരമായ കാംപസ് പുനര് സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് പി ടി തോമസ് എംഎല്എ ആവശ്യപ്പെട്ടു.കമ്മിഷന്റെ കാലാവധി രണ്ടു മാസമാണ്. ഈ മാസം കോഴിക്കോട് തെളിവെടുപ്പ് നടത്തും. ജൂലൈ അവസാനം റിപോര്ട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന് പറഞ്ഞു കമ്മീഷന് അംഗങ്ങളായ പ്രഫ.എ. ജി ജോര്ജ്, പ്രഫ. എസ് വര്ഗീസ് എന്നിവരും സിറ്റിംഗില് പങ്കെടുത്തു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT