- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം; യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ ബിജെപി നേതാവിനെ ന്യായീകരിച്ച് വർഗീയ പ്രചാരണവും നടത്തി

പാനൂര്‍: സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണവും അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തിയെന്ന പരാതിയില്‍ ചെണ്ടയാട്ടെ ചമ്പളോന്റവിട പിപി പ്രമോദനെ (42) പാനൂര്‍ സിഐ ഇവി ഫായിസ് അലി അറസ്റ്റ് ചെയ്തു. ഇയാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്.
പാനൂരിനടുത്തുള്ള ഒരു എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ ബിജെപി നേതാവിനെ ന്യായീകരിച്ചും വിദ്യാര്‍ഥിനിയുടെ അമ്മയേയും മദ്രസ അധ്യാപകനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായാണ് പരാതി. പ്രമോദ് ഇതിന്റെ പേരിൽ വർഗീയ പ്രചാരണവും നടത്തിയിരുന്നു.
പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍ഥിനി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ പത്മരാജൻ സ്കൂള്‍ ടോയ്ലറ്റില് വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ഥിനി പോലിസിന് മൊഴി നല്‍കിയിരുന്നു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൂടിയാണ് പത്മരാജൻ.
തലശ്ശേരി ഡിവൈഎസ്പി കെവിവേണുഗോപാലിന് മദ്രസ ഭാരവാഹി നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
RELATED STORIES
വണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ...
10 May 2025 7:18 AM GMTസർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ റാപ് ഷോ; വേടൻ പങ്കെടുക്കുക...
4 May 2025 9:42 AM GMTഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17...
28 April 2025 12:11 PM GMTഅപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച്...
27 April 2025 7:43 AM GMTകോടാലി കൊണ്ട് കൈകാലുകള്‍ തല്ലിയൊടിച്ചു; മാതാവിനു നേരെ മകന്റെ...
23 April 2025 7:45 AM GMT