Kerala

സീറ്റ് നിഷേധിച്ചതിനെതിരെ തലമുണ്ഡനം: ലതികാ സുഭാഷിന്റെ നടപടി അപക്വമെന്ന് ലാലി വിന്‍സെന്റ്

തലമുണ്ഡനം ചെയ്താല്‍ മുടി വളരും. എന്നാല്‍ അതിലൂടെ പാര്‍ട്ടുക്കുണ്ടായ അപമാനം ഇല്ലാതാകുമോയെന്നും ലാലി വിന്‍സെന്റ് ചോദിച്ചു.സീറ്റ് കിട്ടാത്തതിലെ പ്രതിഷേധം പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ മറ്റൊരു അവസരത്തിലായിരുന്നു ലതിക ഉന്നയിക്കേണ്ടിയിരുന്നത്. മാപ്പ് പറഞ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയാണ് ലതിക ചെയ്യേണ്ടത്

സീറ്റ് നിഷേധിച്ചതിനെതിരെ തലമുണ്ഡനം: ലതികാ സുഭാഷിന്റെ നടപടി അപക്വമെന്ന് ലാലി വിന്‍സെന്റ്
X

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്.പാര്‍ട്ടിയും മുന്നണിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തില്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ലതികാ സുഭാഷ് നടത്തിയ വികാരപ്രകടനങ്ങള്‍ അപക്വവും അധാര്‍മ്മികവുമെന്ന് ലാലി വിന്‍സെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസിന്റെ ഓഫീസുള്‍പ്പെടെ അടങ്ങുന്ന കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം പോലെ അശുഭ കര്‍മ്മം ചെയ്തത്് തികച്ചും തെറ്റാണ്. തലമുണ്ഡനം ചെയ്താല്‍ മുടി വളരും. എന്നാല്‍ അതിലൂടെ പാര്‍ട്ടുക്കുണ്ടായ അപമാനം ഇല്ലാതാകുമോയെന്നും ലാലി വിന്‍സെന്റ് ചോദിച്ചു.സീറ്റ് കിട്ടാത്തതിലെ പ്രതിഷേധം പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ മറ്റൊരു അവസരത്തിലായിരുന്നു ലതിക ഉന്നയിക്കേണ്ടിയിരുന്നത്. മാപ്പ് പറഞ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയാണ് ലതിക ചെയ്യേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, പ്രതിഭാ പാട്ടീല്‍ തുടങ്ങി മഹിളകള്‍ നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഎം, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് വനിതകളെ പരിഗണിക്കുന്നു.ലതികക്കും ഭര്‍ത്താവ് സുഭാഷിനും നിരവധി സ്ഥാനമാനങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയത്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവി വരെ അവര്‍ക്ക് പാര്‍ട്ടി നല്‍കി. ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി കടുംപിടുത്തം പിടിച്ചത് കൊണ്ടാണ് ലതികക്ക് സീറ്റ് കിട്ടാതെ പോയത്. പാര്‍ട്ടിയും മുന്നണിയുമൊക്കെ ഉള്‍പ്പെടുന്ന സംവിധാനത്തില്‍ ചില മാറ്റി നിര്‍ത്തലുകള്‍ എല്ലാവര്‍ക്കും നേരിടാം. തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ താന്‍ പരസ്യമായി അതേക്കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it