- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകായുക്ത നിയമഭേദഗതി: നിയമസഭയില്‍ നിരാകരണ പ്രമേയം അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
തട്ടിപ്പും അഴിമതിയും നടത്തുന്നവര്‍ ഭരണാധികാരികള്‍ ആയപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ്.ലോകായുക്തയില്‍ കണ്ടത് അതാണ്. അഴിമതി നിരോധന നിയമം കേരളത്തില്‍ ഇല്ലാതായി.സി എ ജിയുടെയും വിജിലന്‍സിന്റെയും ചിറകരിഞ്ഞതിന്റെ തുടര്‍ച്ചയാണിത്
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത വിഷയത്തില്‍ ഭരണഘടന അനുവദിക്കുന്ന നിരാകരണ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തട്ടിപ്പും അഴിമതിയും നടത്തുന്നവര്‍ ഭരണാധികാരികള്‍ ആയപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ്.
ലോകായുക്തയില്‍ കണ്ടത് അതാണെന്നും അഴിമതി നിരോധന നിയമം കേരളത്തില്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. സി എ ജിയുടെയും വിജിലന്‍സിന്റെയും ചിറകരിഞ്ഞതിന്റെ തുടര്‍ച്ചയാണിത്.മുഖ്യമന്ത്രി സ്വയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമനിര്‍മാണം കൊണ്ട് വരികയാണ് ചെയ്തത്. ഇടത് ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകള്‍ നടത്താനാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന സി പി ഐയുടെ നിലപാട് ശരിയാണ്.
മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ഒരു മണിക്കൂറിനകം ആവിയായി പോയോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റൈനില്‍ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അതിനു കൂട്ടുനില്‍ക്കുകയാണ് ഗവര്ണറുമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT