Kerala

കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; സിപിഎം മാതൃകയില്‍ വീടുകയറി ലഘുലേഖ വിതരണം ചെയ്യും

സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും.

കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; സിപിഎം മാതൃകയില്‍ വീടുകയറി ലഘുലേഖ വിതരണം ചെയ്യും
X

തിരുവനന്തപുരം:കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സിപിഎമ്മിന്റെ മാതൃകയില്‍ വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്യും.സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും.

ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ശ്രമം. പദ്ധതിയുടെ ദോഷവശങ്ങള്‍ വിശദമാക്കി ലഘുലേഖയുമായി വീടുകള്‍ തോറും കയറുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. പദ്ധതി കൊണ്ട് ഗുണമില്ലെന്നും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വീടുകള്‍ കയറി ബോധ്യപ്പെടുത്തും. പദ്ധതി കടന്നുപോകുന്ന ഇടങ്ങളില്‍ ചെറിയ പ്രതിഷേധ കൂട്ടായ്മകള്‍ക്കും ആക്ഷന്‍ കൗണ്‍സിലുകള്‍ക്കും രൂപം നല്‍കും.

പദ്ധതി മൂലം ഭൂമിയും കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കി പ്രതിഷേധം ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ അടുത്തുള്ളവരെയും പ്രതിഷേധത്തിന് സംഘടിപ്പിക്കാനാണ് തീരുമാനം.

എല്ലാ ജില്ലകളിലും പൗരപ്രമുഖരുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ബഹുജന പിന്തുണയോടെ നേരിടുമെന്നാണ് കെ സുധാകരന്റെ മറുപടി. പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകരെ അണിനിരത്തി താഴെത്തട്ടില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായ അടുത്തഘട്ട സമരപരിപാടികള്‍ ഇന്നത്തെ യോഗത്തില്‍ കെ സുധാകരനും, വിഡി സതീശനും ചേര്‍ന്ന് ആസൂത്രണം ചെയ്യും. തുടര്‍ന്ന് യുഡിഎഫ് ചേര്‍ന്ന് അന്തിമമാക്കാനാണ് ആലോചന.

Next Story

RELATED STORIES

Share it