Kerala

കോഴിക്കോട് 15 കണ്ടയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 67 കേസുകളില്‍ 43 എണ്ണവും സമ്പര്‍ക്കം വഴി വ്യാപിച്ചതാണ്. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് 15 കണ്ടയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു
X

കോഴിക്കോട്: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ 15 പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗ വ്യാപനം കൂടിയ സാഹചര്യത്തിലാണ് കണ്ടയ്ന്‍മെന്റ് സോണുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 67 കേസുകളില്‍ 43 എണ്ണവും സമ്പര്‍ക്കം വഴി വ്യാപിച്ചതാണ്. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍

കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ

വാര്‍ഡ് 15 ചുണ്ടപ്പുറം, വാര്‍ഡ് 25 മോഡേണ്‍ ബസാര്‍, വാര്‍ഡ് 28 കൊടുവള്ളി ഈസ്റ്റ്, വാര്‍ഡ് 29കൊടുവള്ളി നോര്‍ത്ത്,

വാര്‍ഡ് 30 കൊടുവള്ളി വെസ്റ്റ്

ചോറോട് ഗ്രാമപഞ്ചായത്തിലെ

4 വള്ളിക്കാട്,

10 ചോറോട് ഈസ്റ്റ്,

12 പാഞ്ചേരിക്കാട്,

20 മുട്ടുങ്ങല്‍

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ

3 മുട്ടയം, 4 മലയമ്മ ഈസ്റ്റ്,

5 കട്ടാങ്ങല്‍,18 കോഴിമണ്ണ

മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 18 കണ്ണക്കുപറമ്പ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച കണ്ടയ്ന്‍മെന്റ് സോണുകള്‍ തുടരും.

Next Story

RELATED STORIES

Share it