Kerala

കൊറോണ: ദേവാലയങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ചങ്ങനാശേരി അതിരൂപത

കണ്‍വെന്‍ഷനുകള്‍,ധ്യാനങ്ങള്‍,മീറ്റിംഗുകള്‍,ഊട്ടുനേര്‍ച്ച,മതപഠനക്ലാസുകള്‍ എന്നിവയെല്ലാം ഒഴിവാക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പണം മാത്രം നടത്തിയാല്‍ മതിയാകും.മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തുമ്പോള്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ദേശിച്ചു

കൊറോണ: ദേവാലയങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ചങ്ങനാശേരി അതിരൂപത
X
കൊച്ചി:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ ദേവാലയങ്ങളില്‍ ആഘോഷങ്ങള്‍ നടത്തരുതന്നെ നിര്‍ദേശവുമായി ചങ്ങനാശേരി അതിരൂപത.കണ്‍വെന്‍ഷനുകള്‍,ധ്യാനങ്ങള്‍,മീറ്റിംഗുകള്‍,ഊട്ടുനേര്‍ച്ച,മതപഠനക്ലാസുകള്‍ എന്നിവയെല്ലാം ഒഴിവാക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പണം മാത്രം നടത്തിയാല്‍ മതിയാകും.മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തുമ്പോള്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എല്ലാവരും ഇത് ഗൗരവമായി എടുക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

Next Story

RELATED STORIES

Share it