Kerala

നിര്‍മാണവസ്തുക്കളുടെ വിലനിലവാരം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

ലോക്ക് ഡൗണ്‍ മൂലം നിര്‍മാണവസ്തുക്കളുടെ വിതരണമില്ലായ്മമൂലം വന്നതിന്റെ നഷ്ടംകൂടി ലോക്ക് ഡൗണിനു ശേഷം ഈടാക്കാനുള്ള കമ്പനികളുടെ ശ്രമമാണ് വിലവര്‍ധനവിന് കാരണം.

നിര്‍മാണവസ്തുക്കളുടെ വിലനിലവാരം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്
X

മലപ്പുറം: സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലെന്‍സ്ഫെഡ് മലപ്പുറം ജില്ലാ കമ്മിറ്റി. ലോക്ക് ഡൗണ്‍ മൂലം നിര്‍മാണവസ്തുക്കളുടെ വിതരണമില്ലായ്മമൂലം വന്നതിന്റെ നഷ്ടംകൂടി ലോക്ക് ഡൗണിനു ശേഷം ഈടാക്കാനുള്ള കമ്പനികളുടെ ശ്രമമാണ് വിലവര്‍ധനവിന് കാരണം.

ലോക്ക് ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഇപ്പോഴത്തെ നിര്‍മാണമേഖലയിലെ വസ്തുക്കളുടെ വിലവര്‍ധന. മുഖ്യമന്ത്രിയുടെ ഇന്നലത്തെ മുന്നറിയിപ്പ് അവഗണിച്ച് സിമന്റ്, കമ്പി എന്നിവയുടെ വര്‍ധനവ് തുടരുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് കമ്പനി ചാക്ക് ഒന്നിന് 70 രൂപയാണ് വര്‍ധിപ്പിച്ചത്.

ഉപഭോക്താക്കള്‍ക്ക് കനത്ത ഇരുട്ടടിനല്‍കുന്ന ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ലെന്‍സ് ഫെഡ് (ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് & സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ അഷ്റഫ്, സെക്രട്ടറി കെ ബി സജി, ട്രഷറര്‍ ഷിബു കരിയക്കോട്ടില്‍, സംസ്ഥാന പിആര്‍ഒ ഡോ. യു എ ഷബീര്‍, സംസ്ഥാന ജോ.സെക്രട്ടറി വി കെ എ റസ്സാഖ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it