- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 107 പേര്‍ക്ക് കൂടി കൊവിഡ്; 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 79 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,356 ആയി. 1,790 പേര് രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികില്‍സയിലുള്ളത്.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 79 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്ത്തകന് ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഏഴുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,356 ആയി. 1,790 പേര് രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികില്‍സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
നെന്മേനി പഞ്ചായത്ത് 21 പേര്, ബത്തേരി മുനിസിപ്പാലിറ്റി 18, പൂതാടി സ്വദേശികള്‍ 11, അമ്പലവയല്‍, മേപ്പാടി സ്വദേശികള്‍ 10 പേര് വീതം, വെള്ളമുണ്ട സ്വദേശികള്‍ 5, കണിയാമ്പറ്റ, നൂല്‍പ്പുഴ സ്വദേശികള്‍ 4 പേര് വീതം, വെങ്ങപ്പള്ളി, എടവക സ്വദേശികള്‍ 2 പേര് വീതം, മാനന്തവാടി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തിരുനെല്ലി, വാഴവറ്റ സ്വദേശികളായ ഓരോരുത്തര്, ഉറവിടം വ്യക്തമല്ലാത്ത മേപ്പാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്, ബത്തേരി സ്വദേശിയായ ഒരു ആരോഗ്യ പ്രവര്ത്തകന്.
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:
സപ്തംബര്‍ ഒന്നിന് ജമ്മു കശ്മീരില്‍നിന്ന് വന്ന പൂതാടി സ്വദേശി (24), ആഗസ്ത് 30ന് കര്‍ണാടകയില്‍നിന്ന് വന്ന വെള്ളമുണ്ട സ്വദേശികള്‍ (35 , 53 ) സപ്തംബര്‍ 13ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (21), നെന്മേനി സ്വദേശി (22), സപ്തംബര്‍ 10ന് ബീഹാറില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശികള്‍ (22, 27).
79 പേര്‍ക്ക് രോഗമുക്തി
22 പടിഞ്ഞാറത്തറ പഞ്ചായത്ത് സ്വദേശികള്‍, 18 ബത്തേരി സ്വദേശികള്‍, 12 മീനങ്ങാടി സ്വദേശികള്‍, 4 അമ്പലവയല്‍ സ്വദേശികള്‍, 3 വെള്ളമുണ്ട സ്വദേശികള്‍, തിരുനെല്ലി, എടവക, നൂല്‍പ്പുഴ, മാനന്തവാടി, മേപ്പാടി സ്വദേശികളായ 2 പേര് വീതം, മുട്ടില്‍, തൊണ്ടര്‍നാട്, തരിയോട്, പൊഴുതന, പനമരം, മുള്ളന്‍കൊല്ലി, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തര്, 2 മൈസൂര്‍ സ്വദേശികള്‍ എന്നിവരാണ് രോഗമുക്തരായത്.
214 പേര് പുതുതായി നിരീക്ഷണത്തില്‍:
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 178 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3,006 പേര്. ഇന്ന് വന്ന 70 പേര് ഉള്‍പ്പെടെ 558 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്ന് 1,904 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 70271 സാംപിളുകളില്‍ 66,148 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 63,862 നെഗറ്റീവും 2,356 പോസിറ്റീവുമാണ്.
RELATED STORIES
സിക്കിം മണ്ണിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കാണാതായ...
8 Jun 2025 6:04 AM GMTകേഴിക്കോട് കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്
8 Jun 2025 5:48 AM GMTമെയ്തെയ് നേതാവ് അറസ്റ്റില്‍; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;...
8 Jun 2025 5:44 AM GMTപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതികൾക്കായി...
8 Jun 2025 5:33 AM GMTപത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവം; പ്രതികൾ കസ്റ്റഡിയിൽ
8 Jun 2025 5:17 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMT