- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്; 112 സമ്പര്‍ക്കരോഗികള്‍, 79 പേര്‍ക്ക് രോഗമുക്തി
ഒരു ആരോഗ്യപ്രവര്ത്തകന് ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വയനാട്: ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 79 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്ത്തകന് ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
2 പേര് അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,590 ആയി. 6,595 പേര് ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 55 മരണം. നിലവില്‍ 940 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 420 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികള്‍ 15, അമ്പലവയല്‍, ബത്തേരി സ്വദേശികള്‍ 11 പേര് വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികള്‍ 8 പേര് വീതം, മാനന്ത വാടി, കല്‍പ്പറ്റ സ്വദേശികള്‍ 7 വീതം, കോട്ടത്തറ, മേപ്പാടി, തവിഞ്ഞാല്‍, വൈത്തിരി സ്വദേശികളായ 6 പേര് വീതം, എടവക, നെന്മേനി സ്വദേശികള്‍ 3 വീതം, പനമരം, മീനങ്ങാടി സ്വദേശികള്‍ 2 വീതം, നൂല്‍പ്പുഴ, പൂതാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒക്ടോബര്‍ 25 ന് ഹൈദരാബാദില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒക്ടോബര്‍ 26 ന് ഷാര്‍ജയില്‍ നിന്നു വന്ന വെങ്ങപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
79 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികള്‍ 11, തവിഞ്ഞാല്‍, പനമരം സ്വദേശികള്‍ 7 പേര് വീതം, ബത്തേരി സ്വദേശികള്‍ 6, കണിയാമ്പറ്റ സ്വദേശികള്‍ 5, കല്‍പ്പറ്റ സ്വദേശികള്‍ 4, വൈത്തിരി, മീനങ്ങാടി സ്വദേശികള്‍ 3 പേര് വീതം, അമ്പലവയല്‍, മുട്ടില്‍, തൊണ്ടര്‍നാട് സ്വദേശികള്‍ 2 പേര് വീതം, കോട്ടത്തറ, നെന്മേനി, എടവക, മാനന്തവാടി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും, ഓറിയന്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലുള്ള ഒരാളും, മലപ്പുറം സ്വദേശികളായ രണ്ടുപേരും എറണാകുളം, കാസറഗോഡ്, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തി നേടിയത്.
695 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.11) പുതുതായി നിരീക്ഷണത്തിലായത് 695 പേരാണ്. 471 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9138 പേര്. ഇന്ന് വന്ന 68 പേര് ഉള്‍പ്പെടെ 629 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 911 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 138540 സാംപിളുകളില്‍ 1,33,959 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,26,369 നെഗറ്റീവും 7590 പോസിറ്റീവുമാണ്.
RELATED STORIES
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMT