Kerala

കണ്ണൂര്‍ ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

അഞ്ച് ആരോഗ്യപ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

കണ്ണൂര്‍ ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ 126 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്നും ഒമ്പതുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,357 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 44 പേരടക്കം 1,636 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 698 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it