- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; ആരോഗ്യപ്രവര്‍ത്തകരടക്കം ഏഴുപേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ, അഞ്ചുപേര്‍ രോഗമുക്തരായി
നിലവില്‍ 186 പേരാണ് ചികില്‍സയിലുള്ളത്. കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേര്‍ രോഗമുക്തരായി.
കോട്ടയം: ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരും മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്‌കത്തില്‍നിന്നും എത്തിയതാണ്. ഒരാള്‍ക്കുമാത്രമാണ് രോഗലക്ഷങ്ങളുണ്ടായിരുന്നത്. അഞ്ചുപേര്‍ രോഗമുക്തരായി. നിലവില്‍ 186 പേരാണ് ചികില്‍സയിലുള്ളത്. കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേര്‍ രോഗമുക്തരായി.
മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികില്‍സാകേന്ദ്രം-56, കോട്ടയം ജനറല്‍ ആശുപത്രി-39, അകലക്കുന്നം പ്രാഥിക ചികില്‍സാ കേന്ദ്രം-32, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -29, പാലാ ജനറല്‍ ആശുപത്രി- 25, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.
കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനിയും മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയും മൂന്ന് മക്കളും ഉള്‍പ്പെടെ അഞ്ചുപേരാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോട്ടയത്ത് കൊവിഡ് മുക്തരായിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
ആരോഗ്യപ്രവര്‍ത്തകര്‍
1. വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു.
2. പാമ്പാടി താലൂക്കാശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാംപിള്‍ ശേഖരിക്കുന്ന ജോലിചെയ്തിരുന്നു.
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
3. വൈക്കം സ്വദേശിനി(63). മറവന്തുരുത്തിലെ ബേക്കറിയുടമ. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ഇവരുടെ ബേക്കറിയിലെത്തിയിരുന്നു.
4. വൈക്കം ടിവി പുരം സ്വദേശിനി(38). ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യസംസ്‌കരണശാലയില്‍ ജോലിചെയ്യുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നു.
5. എറണാകുളത്ത് പോലിസ് വകുപ്പില്‍ ജോലിചെയ്യുന്ന ടിവി പുരം സ്വദേശി(44). സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല.
6. ഉദയനാപുരം സ്വദേശി(37) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
7. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട തലയാഴം സ്വദേശി(52)
8. നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ ഭര്‍തൃമാതാവ്(68). പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുണ്ടായിരുന്നു.
9. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി(41). സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
10. ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(22).
11. ജൂലൈ അഞ്ചിന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(58).
12. ഹരിയാനയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ടിവി പുരം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(34).
വിദേശത്തുനിന്ന് വന്നയാള്‍
13. ജൂണ്‍ 29ന് മസ്‌കത്തില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(60). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT