Kerala

കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍

ഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത് നടത്തിയ ആന്റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു.

കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍
X

കോട്ടയം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. മൂന്നുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത് നടത്തിയ ആന്റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു.

അബൂദബിയില്‍വച്ച് രോഗം സ്ഥിരീകരിക്കുകയും ചികില്‍സയ്ക്കുശേഷം രോഗമുക്തി നേടുകയും ചെയ്ത ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ രോഗം ബാധിച്ച് ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 114 ആയി. പാലാ ജനറല്‍ ആശുപത്രി- 37, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -33, കോട്ടയം ജനറല്‍ ആശുപത്രി-29, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-7, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-2, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമികപരിചരണകേന്ദ്രം (ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുവേണ്ടി)-6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

1. കുവൈത്തില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി(58). രോഗലക്ഷണങ്ങളില്ലായിരുന്നു.

2. പൂനെയില്‍നിന്ന് മെയ് 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങളില്ലായിരുന്നു.

3. അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 18ന് എത്തി അയര്‍ക്കുന്നത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനി(25). കോട്ടയം ജില്ലയില്‍ ജോലിചെയ്യുന്ന പിതാവിനൊപ്പം താമസിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നു.

4. തമിഴ്‌നാട്ടില്‍നിന്ന് ജൂണ്‍ 23ന് എത്തി നീലിമംഗലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മരങ്ങാട്ടുപിള്ളി സ്വദേശി(26). രോഗലക്ഷണങ്ങളില്ലായിരുന്നു.

5.ഷാര്‍ജയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50). രോഗലക്ഷണങ്ങളില്ലായിരുന്നു.

6. മുംബൈയില്‍നിന്ന് ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. ഡല്‍ഹിയില്‍നിന്ന് പിതാവിനൊപ്പം ജൂണ്‍ 19ന് എത്തി ഹോം ക്വാറന്റൈനിലായിരുന്ന കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(3). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

8. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 22ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(54). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

9. ഒമാനില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(62). രോഗലക്ഷണങ്ങളില്ലായിരുന്നു.

10. യുഎഇയില്‍നിന്ന് ജൂണ്‍ 30ന് എത്തി കോതമംഗലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാട്ടാമ്പാക്ക് സ്വദേശി(27). റാസല്‍ഖൈമ വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധന നെഗറ്റീവായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ആന്റി ബോഡി പരിശോധനാഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.

11. മംഗലാപുരത്തുനിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തിരുവാര്‍പ്പ് സ്വദേശി(40). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

12. ഷാര്‍ജയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(39). ഷാര്‍ജയില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

13. അബൂദബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശ്ശേരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരി സ്വദേശി(19). അബൂദബിയില്‍ നടത്തിയ ആന്റിബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14. അബൂദബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശ്ശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30). അബൂദബിയില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികില്‍സയില്‍ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുമ്പ് അബൂദബിയില്‍ നടത്തിയ ആന്റിബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 16 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച യുവതിയും നാലു വയസുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ച 246 പേരില്‍ 132 പേരാണ് രോഗമുക്തരായത്.

രോഗമുക്തരായവര്‍

1. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി(26)

2. ദുബായില്‍നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(54)

3. ഖത്തറില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശി(30)

4. ഹൈദരാബാദില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി(49)

5. മുബൈയില്‍നിന്ന് എത്തി ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി(40)

6. മസ്‌കത്തില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(45)

7. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(29).

8. തമിഴ്നാട്ടില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിനി(23)

9. കുവൈത്തില്‍നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(30)

10. മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(35)

11. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച ചെമ്പ് സ്വദേശി(32)

12. കുവൈത്തില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശി(25)

13. കുവൈത്തില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി(50)

14. മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനി(34)

15. മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍ (4)

16. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി.

Next Story

RELATED STORIES

Share it