- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 151 പേര്‍ക്ക് കൂടി കൊവിഡ്; 29 പേര്‍ക്ക് രോഗമുക്തി
മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10,152 ആയി.
8,503 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 68 മരണം. നിലവില്‍ 1,221 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 581 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ സ്വദേശികളായ 28 പേര്‍, നെന്മേനി 23 പേര്‍, ബത്തേരി 18 പേര്‍, മുട്ടില്‍ 15 പേര്‍, കല്‍പ്പറ്റ 11 പേര്‍, മാനന്തവാടി, മൂപ്പൈനാട് 9 പേര്‍ വീതം, പുല്‍പ്പള്ളി 8 പേര്‍, പടിഞ്ഞാറത്തറ 7 പേര്‍, വൈത്തിരി 6 പേര്‍, മീനങ്ങാടി, വെങ്ങപ്പള്ളി 3 പേര്‍ വീതം, കോട്ടത്തറ, പൂതാടി, മേപ്പാടി 2 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
129 പേര്‍ക്ക് രോഗമുക്തി
മൂപ്പൈനാട് സ്വദേശികളായ 7 പേര്‍, പുല്‍പള്ളി, കണിയാമ്പറ്റ 6 വീതം, എടവക 5 പേര്‍, മേപ്പാടി 4 പേര്‍, നെന്മേനി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, ബത്തേരി 3 പേര്‍ വീതം, നൂല്‍പ്പുഴ, അമ്പലവയല്‍, പനമരം 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കോട്ടത്തറ ഓരോരുത്തരും, മലപ്പുറം, ആലപ്പുഴ, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 71 പേരുമാണ് രോഗമുക്തി നേടിയത്.
688 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 688 പേരാണ്. 752 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9421 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 707 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍നിന്ന് ഇന്ന് 1,407 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,62,758 സാംപിളുകളില്‍ 1,61,217 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,51,065 നെഗറ്റീവും 10,152 പോസിറ്റീവുമാണ്.
RELATED STORIES
മുഡ ഭൂമിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപയുടെ ...
18 Jan 2025 9:31 AM GMTഅവസാന നിമിഷവും പകയൊടുങ്ങാതെ; ഗസയില്‍ ആളുകളെ കൊന്നൊടുക്കുന്നതിന് വേഗം...
18 Jan 2025 9:22 AM GMTആര്‍ജി കര് ബലാല്‍സംഗക്കൊല; പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച
18 Jan 2025 9:20 AM GMTആര്‍ജി കര് ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതിയെ കോടതിയില്‍...
18 Jan 2025 8:24 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
18 Jan 2025 8:05 AM GMTഎഎപിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് പോലിസ്; ബിജെപിക്ക് ഭയമെന്ന്...
18 Jan 2025 7:57 AM GMT