Kerala

കൊവിഡ്-19 : എറണാകുളത്ത് 90 പേരെക്കൂടി നിരീക്ഷണത്തില്‍ ആക്കി;ഇന്ന് ലഭിച്ച 104 പരിശോധന ഫലങ്ങള്‍ നെഗറ്റീവ്

ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 833 ആയി.ഇന്ന് പുതുതായി 11 പേരെ കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ 4 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 7 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കൊവിഡ്-19 : എറണാകുളത്ത് 90 പേരെക്കൂടി നിരീക്ഷണത്തില്‍ ആക്കി;ഇന്ന് ലഭിച്ച 104 പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് 90 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 68 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 833 ആയി. ഇതില്‍ 409 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 424 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതുതായി 11 പേരെ കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ 4 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 7 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് -4, സ്വകാര്യ ആശുപത്രി-7,വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാളെയും, സ്വകാര്യ ആശുപത്രിയില്‍ നിന്ന് 3 പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 26 ആയി.ഇന്ന് ജില്ലയില്‍ നിന്നും 36 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 16 എണ്ണം സമൂഹവ്യാപന പരിശോധനയ്ക്കായി ശേഖരിച്ചവയാണ്. ഇന്ന് 104 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇതില്‍ 80 എണ്ണം സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനായി വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആണ്.

ഇനി 61 സാമ്പിള്‍ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ഇതില്‍ 41 എണ്ണവും ഫീല്‍ഡില്‍ നിന്നും എടുത്തവയാണ്.തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് 5 പേരെ വിട്ടയച്ചു. ഇതോടെ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 48 ആയി. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലാണ്.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 188 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരയുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 67 പേരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ഇന്നലെ കൊച്ചി തുറമുഖത്ത് 3 കപ്പലുകള്‍ എത്തി. അതിലെ 85 ജീവനക്കാരെയും 75 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല

Next Story

RELATED STORIES

Share it