Kerala

തിക്കോടി 17 പേര്‍ക്ക് കൊവിഡ്; പയ്യോളി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്റ് സോണ്‍

തിക്കോടി 17 പേര്‍ക്ക് കൊവിഡ്;  പയ്യോളി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്റ് സോണ്‍
X
പയ്യോളി: നഗരസഭയിലെ മൂന്ന് ഡിവിഷനുകള്‍ കൂടി കണ്ടെയിന്മെന്റ് സോണിലാക്കി ജില്ല കലക്ടര്‍ ഉത്തരവിട്ടു .ഇതോടെ നഗരസഭയിലെ 22 ഡിവിഷനുകള്‍ നിയന്ത്രണത്തിലായി.

7 ാം ഡിവിഷനായ ഇരിങ്ങല്‍ സൗത്ത്, തീരദേശ മേഖലയിലെ 26 ാം ഡിവിഷന്‍ ഏരിപ്പറമ്പില്‍, 29 ാം ഡിവിഷന്‍ പുത്തന്‍മരച്ചാലില്‍ എന്നിവയാണ് സപ്തംബര്‍ 30 മുതല്‍ നിയന്ത്രിത മേഖലയാക്കി ഉത്തരവിട്ടത്. ഇതോടെ നേരെത്തെ കണ്ടെയിമെന്റ് സോണില്‍ ഉള്‍പ്പെട്ട 19 ഡിവിഷനുകള്‍ കൂടി ഉള്‍പ്പെടെ 22 ഡിവിഷനുകള്‍ നിയന്ത്രിത മേഖലയായി. ഇവയില്‍ 30 ാം ഡിവിഷന്‍ ചൊറിയന്‍ചാല്‍, 34 ാംഡിവിഷന്‍ ചെത്തില്‍ത്താര എന്നിവ നിലവില്‍ ക്രിട്ടിക്കല്‍ കണ്ടെയിമെന്റ് സോണിലാണ്. നഗരസഭയില്‍ ആകെ 36 ഡിവിഷനുകളാണ് ഉള്ളത്.

തിക്കോടി പഞ്ചായത്തില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പള്ളിക്കര ഇല്‍മുല്‍ ഹുദാ മദ്രസ്സയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനയാണ് പുറത്ത് വന്നത്.5,6,9,10,11,16, 17 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചാം വാര്‍ഡില്‍ 6 പേര്‍ക്കും ആറാം വാര്‍ഡില്‍ 4 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.17 ല്‍ മൂന്ന് പേര്‍ക്കും 10 ല്‍ രണ്ട് പേര്‍ക്കും 9,11 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it