Kerala

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍
X
തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: പുതുക്കാട്ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് (വള്ളിക്കുന്ന് ക്ഷേത്രം മുതല്‍ യൂത്ത് സെന്റര്‍ വരെ), എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1ാം വര്‍ഡ് (കല്ലുംകടവ് ബണ്ട് റോഡുപ്രദേശം), ഗുരുവായൂര്‍ നഗരസഭ 31ാം ഡിവിഷന്‍, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ് (സിമന്റ് ഗോഡൗണ്‍ വഴി മുതല്‍ ആനക്കല്ല് സെന്റര്‍വഴി ശ്രീനഗര്‍ വരെ), 5ാം വാര്‍ഡ് (ശ്രീനഗര്‍ മുതല്‍ ശിവജി നഗര്‍ നാംകുളം ക്ഷേത്രം വഴി വരെ), 9ാം വാര്‍ഡ് (തൃത്താമരശ്ശേരി ശിവജി നഗര്‍ തുടങ്ങുന്നതുമുതല്‍ ആനക്കല്ല് സെന്റര്‍ വഴി തൃത്താമരശ്ശേരി ശിവക്ഷേത്രം കവാടംവരെയും റോഡിന്റെ മറുവശം അക്ഷയ കേന്ദ്രം മുതല്‍ അമ്പാടി നഗര്‍ വരെയും ശിവജി നഗര്‍ മുതല്‍ ഖാദിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ കടകളും)

കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് (വീട്ടുനമ്പര്‍ 281 മുതല്‍ 416 വരെ വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ്, 10ാം വാര്‍ഡ് (ചിറക്കഴ അംഗന്‍വാടി റേഡുമുതല്‍ തേശ്ശേരി ബ്ലാച്ചിറ കനാല്‍ പരിസരം വരെയും മുണ്ടുപ്പാടംകോളനി ഉള്‍പ്പെടുന്ന പ്രദേശവും, അപ്പോളോ ടയേഴ്‌സിന് എതിര്‍വശത്തുള്ള പേരാമ്പ്ര പോസ്റ്റ് ആഫീസ് റോഡും അനുബന്ധ പ്രദേശങ്ങളും), ആളൂര്‍ ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് (വടിയഞ്ചിറ റോഡുമുതല്‍ ലക്ഷംവീട് താഴത്തെ റോഡുവരെ), മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് (അവിട്ടപ്പിള്ളി ഗോഡൗണ്‍ വഴി കിഴക്കുവശവും തെക്ക് കനാല്‍പാലം, താഴെ വാര്‍ഡ് അതിര്‍ത്തിയും ഹില്‍വ് റോഡ് പടിഞ്ഞാറുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം. ചുങ്കാല്‍ മൂന്നുസെന്റ് ലക്ഷംവീട് കോളനി പ്രദേശവും ഉള്‍പ്പെടെ), 23ാം വാര്‍ഡ് (ചെമ്പൂച്ചിറ ലക്ഷംവീട് അയ്യപ്പുട്ടി പടി വഴി മുതല്‍ മന്ദിരപ്പള്ളി വരെയും ചെട്ടിച്ചാല്‍ മുതല്‍ മൂന്നുമുറിവരെയുള്ള പ്രദേശവും), കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് (കടവല്ലൂര്‍ പാറപ്പുറം സെന്റര്‍ മുതല്‍ കണിയത്ത് റോഡ് അവസാനിക്കുന്നതുവരെ), പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ് (മങ്ങാട് സ്‌കൂള്‍ സൈഡ് റോഡുമുതല്‍ മങ്ങാട് പള്ളിവരെ, വായനശാല വഴിവരെ), 2ാം വാര്‍ഡ് (മങ്ങാട് അമ്പലം സൈഡ് റോഡ് ), നടത്തറ ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് (അയ്യപ്പന്‍കാവ് ആലുമുതല്‍ രണ്ടുവശങ്ങളും ഉള്‍പ്പെടെ മുളയം കൂട്ടാല താണിക്കാട്ട് കുട്ടപ്പന്‍വീടിനുസമീപം വരെയും രണ്ടുവശവും തിരിച്ച് പുഴയോരം റോഡുവഴി പുറപ്പടിയം ക്ഷേത്രം വഴി ദേവുസ്വാമിയുടെ വീടിന്റെ മുന്നിലേയ്ക്കു കയറി പീടികപറമ്പ് വഴി വരെ)

, 5ാം വാര്‍ഡ് (നായനാര്‍ വായനശാലയ്ക്കുസമീപമുള്ള രുധിരമാല ക്ഷേത്രം, പോസ്റ്റ് ആഫീസ് റോഡുവഴി മൂന്നുസെന്റ്, ആശ്രമം റേഡുപരിസരം വാര്‍ഡ് 4 ജനപത് റോഡ് കൊട്ടിലം പറമ്പ് സെന്റര്‍ അടക്കമുള്ള പ്രദേശം), വേളൂക്കര ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് (കല്ലംകുന്ന് കപ്പേള മുതല്‍ പളളിറോഡുവഴി സേവ്യര്‍പടിവരെയും അവിടെ നിന്നും പടിഞ്ഞാറോട്ടുള്ള നാലുംകൂടി യ ജംഗ്ഷനില്‍ നിന്നും തെക്കോട്ട് കല്ലംകുന്ന് സെന്റര്‍ വഴി കപ്പേളവരെയുള്ള പ്രദേശം), കൊടുങ്ങല്ലൂര്‍ നഗരസഭ 10ാം ഡിവിഷന്‍ ലക്ഷംവീട് കോളനിയും കോളനിയിലേക്കുളള പ്രധാന റോഡും മുരിങ്ങയില്‍ റോഡ്, കോളക്കുളം പോസ്റ്റ് ആഫീസ് റോഡുതുടങ്ങി വാര്‍ഡ് 10ലേയ്ക്കുള്ള എല്ലാ റോഡുകളും.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍:

എറിയാട് ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷന്‍ 20ാം ഡിവിഷന്‍, പോര്‍ക്കുളംഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ് (പോര്‍ക്കുളം സെന്റര്‍ ഭാഗം), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ്, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് .

Next Story

RELATED STORIES

Share it