Kerala

കൊവിഡ്-19 : യാക്കൂബ് സേട്ടിന്റെ കുടുംബം ആശുപത്രി വിട്ടു; എറണാകുളത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത് ഇനി രണ്ടു പേര്‍ മാത്രം

ഭാര്യ സറീന യാക്കൂബ് (53) മകള്‍ സഫിയ യാക്കൂബ് (32) മകന്‍ ഹുസൈന്‍ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. സറീനയെ മാര്‍ച്ച് 24 നും മക്കളെ ഏപ്രില്‍ ഒന്നിനുമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇനി ജില്ലയില്‍ രണ്ടു പേര്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി പുതിയതായി ആരെയുംതന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

കൊവിഡ്-19 : യാക്കൂബ് സേട്ടിന്റെ കുടുംബം ആശുപത്രി വിട്ടു; എറണാകുളത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത് ഇനി രണ്ടു പേര്‍ മാത്രം
X

കൊച്ചി : കൊവിഡ് രോഗം മൂലം അന്തരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ കുടുംബാംഗങ്ങള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഭാര്യ സറീന യാക്കൂബ് (53) മകള്‍ സഫിയ യാക്കൂബ് (32) മകന്‍ ഹുസൈന്‍ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. സറീനയെ മാര്‍ച്ച് 24 നും മക്കളെ ഏപ്രില്‍ ഒന്നിനുമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇനി ജില്ലയില്‍ രണ്ടു പേര്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്.

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി പുതിയതായി ആരെയുംതന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 358 ആയി. ഇതില്‍ 234 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 124 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതിയതായി 8 പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 2 പേരെയും, സ്വകാര്യ ആശുപത്രികാലില്‍ 6 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. അഡ്മിറ്റ് ആക്കിയത്. ഇനി ജില്ലയില്‍ രണ്ടു പേര്‍ കൂടിയാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 2 പേരെ വീതം ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ 17 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 4 പേരാണുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 2 പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, നാല് സ്വകാര്യ ആശുപത്രികളിലായി 8 പേരും നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 17 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 32 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 57 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 33 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 31 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര്‍ നെടുമ്പാശ്ശേരിയിലുമാണ്. ഇന്നലെ (17 .04.20 ) കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 66 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല

Next Story

RELATED STORIES

Share it