- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിന്റെ മറവിലുള്ള പോലിസ് രാജ് അവസാനിപ്പിക്കണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
രോഗികളുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ്സ് പരിശോധിക്കാനും അവരോട് ബന്ധപ്പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള അവകാശവും കൂടി സര്‍ക്കാര്‍ പോലിസിന് നല്‍കിയിരിക്കുകയാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്.

കോഴിക്കോട്: കൊവിഡ് 19 രോഗത്തിന്റെ സമ്പര്‍ക്ക വ്യാപനം തീവ്രമാകുന്ന സാഹചര്യത്തെ ഉപയോഗിച്ച് കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പോലിസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ അസോസിയേഷന്റെ എതിര്‍പ്പിനെ പോലും മറികടന്ന് ആണ് പിണറായി സര്‍ക്കാറിന്റെ ഈ നിക്കമെന്നോര്ക്കണം.
രോഗികളുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ്സ് പരിശോധിക്കാനും അവരോട് ബന്ധപ്പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള അവകാശവും കൂടി സര്‍ക്കാര്‍ പോലിസിന് നല്‍കിയിരിക്കുകയാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്. നിരവധി കോടതി വിധിന്യായങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട വ്യക്തികളുടെ സ്വകാര്യതക്കും പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നു കയറ്റവുമാണ്.
വിവിധ സംസ്ഥാനങ്ങളിലും അമേരിക്ക ,യൂറോപ്പ് അടക്കം മറ്റു പല രാജ്യങ്ങളിലും മരണങ്ങളായും രോഗവ്യാപനമായും കൊവിഡ് അത്യന്തം ഭീകരത സൃഷ്ടിച്ചപ്പോള്‍ കേരളത്തിന് പിടിച്ച് നില്ക്കാന് മാത്രമല്ല, നല്ല നിലയില്‍ തന്നെ അതിനെ പ്രതിരോധിക്കാനുമായി.ഇത് സാധ്യതമായത് ഇന്നും പൂര്‍ണ്ണമായും തകരാതെ പൊതുമേഖലയില്‍ തന്നെ നിലനില്‍ക്കുന്ന മെച്ചപ്പെട്ട പൊതു ജന ആരോഗ്യ സംവിധാനവും ജനങ്ങളുടെ സഹകരണവും , ഇതിന് നേതൃത്വം നല്കിയ ആരോഗ്യ പ്രവര്‍ത്തകരുടെ കുറ്റമറ്റ പ്രവര്‍ത്തനവുമാണ്. ഇത് തിരിച്ചറിഞ്ഞ്, ഇപ്പോഴത്തെ വ്യാപനത്തിന്റെ സവിശേഷതകള്‍ കണ്ടെത്തി കൂടുതല്‍ ക്രിയാത്മകവും ഗുണ പരവുമായ ഒരു മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് പകരം ആരോഗ്യ പ്രവര്‍ത്തകരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ നിന്ന് മാറ്റി ആ ചുമതല മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഏറെ കുപ്രസിദ്ധമായ കേരള പോലീസിനെ ഏല്‍പ്പിക്കുന്നത് അത്യന്തം യുക്തിരഹിതവും അപകടകരമായ ഒന്നാണ്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ സ്വന്തം പരാജയം സമ്മതിക്കുന്ന നടപടി കൂടിയായി ഈ നീക്കത്തെ മനസ്സിലാക്കേണ്ടി വരും.മാത്രമല്ല ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയെ ഒരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനമല്ല .മറിച്ചത് ഫാസിസ്റ്റ് പ്രയോഗത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്.
രോഗാതുരമായ അവസ്ഥയെ ഒരു കുറ്റകൃത്യമായി കാണുന്ന ഈ നടപടി രോഗം വന്ന വ്യക്തികളെ കുറ്റവാളിയാകുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് മാത്രമല്ല, രോഗമോ, അത് പകര്‍ന്ന് കിട്ടാനുള്ള സാധ്യതയോ ഭയപ്പെട്ട് നില്ക്കുന്ന ഏറെ കരുതലും പരിഗണനയും നല്കി കൈകാര്യം ചെയ്യേണ്ട വ്യക്തികളെ, (ജനങ്ങളെ) ആരോഗ്യ ചിക്തിസാരംഗത്തെ കുറിച്ച് അജ്ഞരായ, ലോക്കപ്പ് കൊലകളടക്കമുള്ള നിയമവിരുദ്ധ കൊലകളുടെ പേരില്‍ പോലും കുപ്രസിദ്ധമായ കേരള പോലീസിനെ ഏല് പ്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഇടതുപക്ഷ നീതിബോധത്തിന് ചേരാത്തതും സാമാന്യയുക്തിക്ക് പോലും നിരക്കാത്തതുമായ നടപടിയാണ്.അമിതാധികാര പ്രയോഗത്തിന് കൂടുതല്‍ സാധ്യത നല്കുന്ന ഇത്തരം നിയമപരമായ അധികാരം ഒരിക്കല്‍ ലഭിച്ചാല്‍ ക്രമാനുഗതമായി അത് കൂടുതല്‍ തീവ്രമായി ജനങ്ങള്‍ക്കെതിരെ ,പ്രത്യേകിച്ചും വിസമ്മതങ്ങള്‍ ഉയര്‍ത്തുന്ന പുരോഗമന, ജനാധിപത്യ ശക്തികള്‍ക്കെതിരെ ഉപയോഗിക്കപ്പെടും. സമകാലീനമായി തന്നെ ഇത്തരം ഒരു പാട് അനുഭവങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. മാത്രമല്ല നിയമം വിലക്കിയ പല അധികാര, അവകാശങ്ങളും ഒരു കീഴ് വഴക്കമായി കൊണ്ട് നടക്കുന്ന നമ്മുടെ അധികാര വ്യവസ്ഥയില്‍ ഇത്തരമൊരു നിയമപരമായ അവകാശത്തിന്റെ പരിണിതി തീര്‍ത്തും വിപല്ക്കരമായിരിക്കുമെന്ന് തീര്‍ച്ചയാണ്.
പല ഘട്ടങ്ങളിലും ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള നിയവിരുദ്ധ നീക്കളുടെ പേരില്‍ കുപ്രസിദ്ധമായ കേരള പോലീസിന് ഇത്തരമൊരവകാശം നിയമപരമായി ലഭ്യമായാല്‍ അതിന്റെ പരിണതി എത്രമാത്രം ഹിംസാത്മകമായിരിക്കുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. തൃശൂരിലും
മറ്റും പല പ്രദേശങ്ങളിലും യന്ത്രികമായി പോലീസ് ജനങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതും ഏലൂരില്‍ ഒരു തൊഴിലാളിയോട് അയാളുടെ നമ്പര്‍ കോവിഡ് സ്ഥിതീകരിച്ച വ്യക്തിയുടെ കോള്‍ലിസ്റ്റില്‍ കണ്ടതുകൊണ്ട് നിര്‍ബന്ധിതമായും കോററ്റെനില് പോകാന്‍ ആവിശ്യപ്പെട്ടതും ആ വ്യക്തിയുമായി തനിക്ക്സമ്പര്ക്കമില്ലെന്ന് ചൂണ്ടി കാട്ടീട്ടും അതംഗീകരിക്കാതെ ഒരു കൂട്ടം പോലീസ് ടീം യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ അദ്ദേഹത്തിന്റെ
വീട്ടില്‍ വന്ന് ഭീക്ഷണിപ്പെടുത്തിയതും പോലീസ് ഇത്തരമൊരവകാശത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് ഉറപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ, അടിയന്തിരാവസ്ഥയെ വെല്ലുന്ന ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി സെക്രട്ടറി സി പി റഷീദ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
കോഴിക്കോട് കട്ടിപ്പാറ വനത്തില്‍ ഉരുള്‍പൊട്ടല്‍
26 July 2025 2:26 PM GMTകനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങള്‍...
26 July 2025 10:01 AM GMTമയ്യത്ത് പരിപാലന ക്ലാസ്
21 July 2025 9:36 AM GMTബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
20 July 2025 10:58 AM GMTഞാൻ മദ്യപിക്കാറുണ്ട്, എൻ്റെ സമ്മതമില്ലാതെ അബോർഷൻ നടത്തി; ഷാർജയിൽ...
20 July 2025 7:21 AM GMTഒരെണ്ണത്തിന് 13 രൂപ; കുതിച്ചുയർന്ന് അടയ്ക്ക വില
20 July 2025 4:10 AM GMT