Kerala

കൊവിഡ്: ഓട്ടോമൊബൈല്‍ വിപണിയില്‍ കടുത്ത പ്രതിസന്ധി; സര്‍ക്കാര്‍ നടപടികള്‍ അനിവാര്യമെന്ന്

വാഹന വിപണിയും, പൊതുവെ സാമ്പത്തിക രംഗവും കഴിഞ്ഞ രണ്ടുവര്‍ഷമായി ബുദ്ധിമുട്ടിലാണ്. ഇതിനുപുറമേ തുടര്‍ച്ചായ രണ്ടുവര്‍ഷങ്ങളില്‍ കേരളത്തിന് പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ആ അവസരത്തിലും ഓട്ടോമൊബൈല്‍ വ്യവസായ മേഖലക്കാണ് സാരമായ ആഘാതമേറ്റതെന്ന് കേരള ഓട്ടോമോബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മനോജ് കുറുപ് പറഞ്ഞു.

കൊവിഡ്: ഓട്ടോമൊബൈല്‍ വിപണിയില്‍ കടുത്ത പ്രതിസന്ധി; സര്‍ക്കാര്‍ നടപടികള്‍ അനിവാര്യമെന്ന്
X

കൊച്ചി: കൊവിഡ്-19 മൂലമുള്ള പ്രതിസന്ധി രൂപപ്പെടും മുമ്പ് തന്നെ തകര്‍ച്ചയിലായിരുന്ന വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയണെന്ന് കേരള ഓട്ടോമോബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍.വാഹന വിപണിയും, പൊതുവെ സാമ്പത്തിക രംഗവും കഴിഞ്ഞ രണ്ടുവര്‍ഷമായി ബുദ്ധിമുട്ടിലാണ്. ഇതിനുപുറമേ തുടര്‍ച്ചായ രണ്ടുവര്‍ഷങ്ങളില്‍ കേരളത്തിന് പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ആ അവസരത്തിലും ഓട്ടോമൊബൈല്‍ വ്യവസായ മേഖലക്കാണ് സാരമായ ആഘാതമേറ്റത്.വാഹന വിപണിയിലെ ഉയര്‍ന്ന പലിശ നിരക്കും, മാന്‍പവര്‍ കോസ്റ്റ് അടക്കമുള്ള നടത്തിപ്പു ചെലവുകളും താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളര്‍ന്നു.

ഈ ഗുരുതര സാഹചര്യത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ നിരവധി ഡീലര്‍ഷിപ്പുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരുപാട് തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തുവെന്നും കേരള ഓട്ടോമോബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മനോജ് കുറുപ് പറഞ്ഞു.കൊവിഡ് മൂലം നിലവില്‍ രൂപപ്പെട്ട പ്രതിസന്ധിയില്‍ നിന്നും വിപണി തിരിച്ചുവരണമെങ്കില്‍ ചുരുങ്ങിയത് 8 മാസമെങ്കിലും എടുക്കും. ഈ സാഹചര്യത്തില്‍ നടത്തിപ്പു ചുമതലകള്‍ പോലും വഹിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ഓട്ടോമൊബൈല്‍ മേഖല. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന വാഹന റീട്ടേയില്‍ വിപണിക്ക് ഇത്തരം ഗുരുതര പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടും വാഹന നിര്‍മാതാക്കളുടെ ഭാഗത്തുനിന്നോ സര്‍ക്കാറിന്റെ ഭാഗത്തുനിന്നോ ഒരു പിന്തുണയും ഇതുവരെയം ലഭിച്ചിട്ടില്ല.

നികുതിയിളവുകളോ മറ്റു രീതിയിലുള്ള പാക്കേജുകളോ ഈ മേഖലക്കായി പ്രഖ്യാപിച്ചിട്ടില്ല. മാരുതി, ഹുണ്ടായ്, മഹീന്ദ്ര, ഹോണ്ട അടക്കമുള്ള ഇന്ത്യന്‍ വാഹനവിപണിയിലെ ഭീമന്‍മാര്‍ നിലവില്‍ നല്‍കാനുള്ള കുടിശ്ശിക തീര്‍ത്തുനല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.ഈ സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം തൊഴിലാളികളുടെയും അനേകം സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് പരുങ്ങലിലാണ്. വാഹന വിപണിയെ കരകയറ്റാനായി സര്‍ക്കാരും നികുതിയിളവുകളും രക്ഷാപാക്കേജുകളും അടിയന്തിരമായി പ്രഖ്യാപിക്കണം. മുഖ്യമന്ത്രി ഇടപെട്ട് വാടക എഴുതിതള്ളാനുള്ള നടപടികളടക്കം സ്വീകരിക്കണമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ മേഖലയില്‍ അനേകം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it