Kerala

എറണാകുളത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയാലും നിയന്ത്രണങ്ങള്‍ തുടരും: മന്ത്രി വി എസ് സുനില്‍കുമാര്‍

ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ല.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കു. ഈ മാസം 24 നു ശേഷം മാത്രമെ ഇളുകള്‍ നല്‍കുകയുള്ളു.അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതിയുണ്ടാകില്ല. പൊതു ഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും.24 നു ശേഷം അത്യാവശ്യം വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കും.

എറണാകുളത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയാലും നിയന്ത്രണങ്ങള്‍ തുടരും: മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി : ലോക്ക് ഡൗണില്‍ എറണാകുളത്ത് ഇളവുകള്‍ നല്‍കിയാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കു. ഈ മാസം 24 നു ശേഷം മാത്രമെ ഇളുകള്‍ നല്‍കുകയുള്ളു.അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതിയുണ്ടാകില്ല. പൊതു ഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും.24 നു ശേഷം അത്യാവശ്യം വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കും.

കാലവര്‍ഷം വരുന്നതിനു മുമ്പുള്ള നിര്‍മാണങ്ങള്‍, കാനകളുടെ നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍,വൈദ്യതിബോര്‍ഡ്,വാട്ടര്‍ അതോരിറ്റി.ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയക്കായിരിക്ുകം ഇളവുകള്‍ നല്‍കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനം.കൊവിഡ് ബാധിച്ച് മരണമുണ്ടായ മട്ടാഞ്ചേരിയിലെ ചുള്ളിക്കല്‍ പ്രദേശമാണ് നിലവില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ഹോട്‌സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇവിടെ കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ 18707 പേര്‍ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 378 പേര്‍ മാത്രമാണുള്ളത്.ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യുന്നതോടു കൂടി ജില്ലയിലെ ആകെ രോഗികള്‍ മൂന്നായി കുറയും. ഇതില്‍ 350 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രിയിലുമാണുള്ളത്. സ്വദേശികളും വിദേശികളുമടക്കം 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇപ്പോള്‍ അത് അതു മൂന്നായി ചുരുങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.ടെലി മെഡിസിന്‍ സംവിധാനവും ഗുരുതര രോഗമുള്ളവരെ വീടുകളില്‍ സന്ദര്‍ശിക്കാന്‍ ഉള്ള സംവിധാനവും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 120 വാഹനങ്ങളും അതിനായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it