Kerala

കൊവിഡ്-19 : ലോക് ഡൗണ്‍ ലംഘിച്ച് കോതമംഗലത്ത് യോഗം; 16 പേര്‍ക്കെതിരെ കേസ്

ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് കോതമംഗലത്ത് യോഗം ചേര്‍ന്ന എന്റെ നാട് കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊവിഡ്-19 : ലോക് ഡൗണ്‍ ലംഘിച്ച് കോതമംഗലത്ത് യോഗം; 16 പേര്‍ക്കെതിരെ കേസ്
X

കൊച്ചി: ലോക് ഡൗണ്‍ ലംഘിച്ച് യോഗംചേര്‍ന്നവര്‍ക്കെതിരെ കോതമംഗലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് കോതമംഗലത്ത് യോഗം ചേര്‍ന്ന എന്റെ നാട് കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കോഴിപ്പിള്ളി ജംഗ്ഷന്‍ ഭാഗത്തുള്ള മാറാഞ്ചേരി ബില്‍ഡിങ്ങില്‍ എന്റെ നാട് കൂട്ടായ്മയുടെ ഓഫീസിലായിരുന്നു വിലക്ക് ലംഘിച്ച് 16 പ്രവര്‍ത്തകര്‍ യോഗം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെിയ പോലിസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നടത്തുന്ന ഇത്തരം നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.

Next Story

RELATED STORIES

Share it