- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 പ്രതിരോധം: കുടുംബശ്രീ തയ്യാറാക്കിയത് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം മാസ്‌ക്കുകള്‍
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കോഴിക്കോട്: കൊവിഡ്19 വ്യാപനം നേരിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ ഇതിനകം നിര്‍മിച്ചത് 1,78,912 കോട്ടണ്‍ മാസ്‌ക്കുകള്‍. ഇതുകൂടാതെ 756 ലിറ്റര്‍ സാനിറ്റെസറും 1125 ലിറ്റര്‍ ഹാന്‍ഡ് വാഷും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധയെ കുറിച്ചുള്ള 2 ലക്ഷം നോട്ടിസുകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ഓഫിസുകള്‍, കോര്‍പറേഷന്‍ ഓഫിസ്, സര്‍ക്കിള്‍ ഓഫിസുകള്‍, ട്രഷറി, താലൂക്ക് ഓഫിസ്, കെഎസ്ആര്‍ടിസി, തുടങ്ങിയ ഇടങ്ങളിലാണ് ഇത് വിതരണം ചെയ്തത്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍, മുതിര്‍ന്നവരെ പരിചരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ആളുകളില്‍ എത്തിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 84 കമ്മ്യൂണിറ്റി കിച്ചണുകളില്‍ 81 എണ്ണവും കൈകാര്യം ചെയ്യുന്നത് കുടുംബശ്രീയാണ്.
RELATED STORIES
വഖ്ഫ് നിയമഭേദഗതിയെ എതിര്‍ത്ത് അകാല്‍ തഖ്ത്
7 April 2025 4:44 AM GMTക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ ഒബിസികളെ അനുവദിക്കുന്ന നിയമം വേണം:...
7 April 2025 4:00 AM GMTമലേഗാവ് സ്ഫോടനം: വിചാരണയുടെ അന്തിമഘട്ടത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റി
7 April 2025 3:46 AM GMT''ഇഫ്താറില്‍ പങ്കെടുക്കുകയും വഖ്ഫിനെക്കുറിച്ച് മൗനം പാലിക്കുകയും...
7 April 2025 3:03 AM GMTമണിപ്പൂരില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്കര്‍ അലിയുടെ വീടിന്...
7 April 2025 2:49 AM GMTബംഗളൂരുവില്‍ പൊതുസ്ഥലത്ത് വെച്ച് യുവതിയെ കയറിപിടിച്ചു; പ്രതിഷേധം...
7 April 2025 1:33 AM GMT