- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതു ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പൊതു പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകുന്നത് നിരാശാജനകം : മന്ത്രി വി എസ് സുനില്‍കുമാര്‍
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് നെടുമ്പാശേരി ര വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചത്.കോവിഡ് രോഗം ലോകവ്യാപകമായി റിപോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 03 മുതലാണ് വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത് . മാര്‍ച്ച് 04ന് ആഭ്യന്തര ടെര്‍മിനലിലും സ്‌ക്രീനിംഗ് നടപ്പാക്കി. മാര്‍ച്ച് 21 മുതല്‍ കൊച്ചിയില്‍ നിന്നും പോകുന്ന യാത്രക്കാരുടെ സ്‌ക്രീനിംഗും ആരംഭിച്ചു. വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയ മാര്‍ച്ച് 23 വരെ സ്‌ക്രീനിംഗ് തുടര്‍ന്നു. പ്രതിദിനം 10000ലേറെ യാത്രക്കാരെയാണ് ഇവിടെ സ്‌ക്രീനിംഗ് നടത്തിയിരുന്നത്
കൊച്ചി : പൊതു ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പൊതു പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകുന്നത് നിരാശാജനകമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇത്തരത്തില്‍ ഉള്ള പരാമര്‍ശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് നെടുമ്പാശേരി ര വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചത്.കോവിഡ് രോഗം ലോകവ്യാപകമായി റിപോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 03 മുതലാണ് വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത് . മാര്‍ച്ച് 04ന് ആഭ്യന്തര ടെര്‍മിനലിലും സ്‌ക്രീനിംഗ് നടപ്പാക്കി.
മാര്‍ച്ച് 21 മുതല്‍ കൊച്ചിയില്‍ നിന്നും പോകുന്ന യാത്രക്കാരുടെ സ്‌ക്രീനിംഗും ആരംഭിച്ചു. വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയ മാര്‍ച്ച് 23 വരെ സ്‌ക്രീനിംഗ് തുടര്‍ന്നു. പ്രതിദിനം 10000ലേറെ യാത്രക്കാരെയാണ് ഇവിടെ സ്‌ക്രീനിംഗ് നടത്തിയിരുന്നത്.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരവും നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ചുമുള്ള വ്യക്തിഗത സുരക്ഷാ ഉപാധികളോടെയാണ് സ്‌ക്രീനിംഗ് നടത്തിയിട്ടുള്ളത്.വിമാനത്താവളത്തില്‍ കൂടുതല്‍ ദിവസങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് വിമാനത്താവളം അടച്ച മാര്‍ച്ച് 23 മുതല്‍ ശമ്പളത്തോടു കൂടിയള്ള അവധി നല്‍കി. ഇതില്‍ ഒരു ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ക്ക് ചെറിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം പോസീറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്ത എല്ലാവരോടും 14 ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. ഇതില്‍ തന്നെ സ്‌ക്രീനിംഗില്‍ യാത്രക്കാരോട് കൂടുതല്‍ അടുത്ത് പെരുമാറിയ 42 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഒരാളുടെ ഫലം കൂടി പോസിറ്റിവാണെന്ന് ഫലം വന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ജോലി ചെയ്തിരുന്നത്.
ആരോഗ്യ വകുപ്പുമായോ ജില്ലാ ഭരണകൂടവുമായോ ഇടപെട്ട് വ്യക്തത വരുത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ആശങ്കാജനകമായ പരാമര്‍ശം ഉണ്ടാവില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌ട്രോബെറി കര്‍ഷകരില്‍ നിന്ന് ഫലങ്ങള്‍ സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മാങ്ങ, പൈനാപ്പിള്‍ കര്‍ഷകരില്‍ നിന്നും വിളകള്‍ ഏറ്റെടുക്കല്‍ ആരംഭിച്ചു കഴിഞ്ഞു. പൈനാപ്പിള്‍ തിരഞ്ഞെടുത്ത സിവില്‍ സപ്ലൈസ് ഔട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മുസ്ലിം വിദ്യാര്ഥികള്ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്‍ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT