- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍; പൊതുസ്ഥലത്ത് 5 പേരില്‍ കൂടുതല്‍ ഒത്തുചേര്‍ന്നാല്‍ കേസെടുക്കും
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയില്‍ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി.
തൃശൂര്‍: ജില്ലയില്‍ കൊവിഡ് രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഉളളതിന് പുറമേ പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കുന്ദംകുളം നഗരസഭയിലെ 07, 08, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ 06, 07, 09 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ 03, 32, 35, 36, 39, 48, 49 ഡിവിഷനുകള്‍ എന്നിവയേയാണ് കണ്ടെയന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചത്.
ഇവിടങ്ങളില്‍ ദുരിതനിവാരണ നിയമം ക്രിമിനല്‍ നടപടി നിയമം 114 എന്നിവയനുസരിച്ചുളള അധികപ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. അല്ലാത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയില്‍ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി. ബംഗാളില്‍ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കൊവിഡ് പോസിറ്റിവായ 12 തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയ ചാലക്കുടി പരിയാരം സ്വദേശിക്കാണ് ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാള്‍ ബംഗളൂരിവില്‍ നിന്നുവരുന്ന വഴി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രുപ്പടന്ന സ്വദേശിയാണ്.
അതേസമയം, കൊവിഡ് 19 വ്യാപനം തടയാന്‍ ജാഗ്രത ശക്തമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളും. പൊതുസ്ഥലത്ത് 5 പേരില്‍ കൂടുതല്‍ കൂടിയാല്‍ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പോലിസ് അധികാരികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്റെങ്കിലും പാലിക്കണം.
പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. വീടുകള്‍ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല. യോഗത്തില്‍ ഗവ. ചീഫ് വിപ്പിനു പുറമേ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, സിറ്റി, റൂറല്‍ ജില്ലാ പോലിസ് മേധാവികളായ ആര്‍ ആദിത്യ, ആര്‍ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTമുഖ്യമന്ത്രി പൂരം കലക്കാന്‍ കൂട്ടുനിന്നു; എഡിജിപി മുഖ്യമന്ത്രിയുടെ...
21 Sep 2024 9:14 AM GMT'അമ്മ' പിളര്‍പ്പിലേക്കെന്ന് സൂചന; പുതിയ യൂനിയനുണ്ടാക്കാന് ഫെഫ്കയെ...
12 Sep 2024 11:55 AM GMT'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ...
31 July 2024 3:09 PM GMTഅബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍...
12 April 2024 11:31 AM GMTഇറ്റലിക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്ത് മജീഷ്യന്‍ ആല്വിന് റോഷന്...
6 Dec 2022 9:33 AM GMT