- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കോഴിക്കോട് ഒരാള്‍ക്ക് രോഗമുക്തി; 501 പേര്‍ പുതുതായി നിരീക്ഷണത്തില്‍
ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും കോവിഡ് പോസിറ്റീവായി ചികില്‍സയിലുണ്ട്.
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്ന ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി. നാദാപുരം പാറക്കടവ് സ്വദേശി (78) യുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഏഴിന് ദുബയില്‍ നിന്നെത്തിയ ഇദ്ദേഹം എന്‍ഐടി ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16 ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും കോവിഡ് പോസിറ്റീവായി ചികില്‍സയിലുണ്ട്.
ഇന്ന് വന്ന 501 പേര്‍ ഉള്‍പ്പെടെ 5,659 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതുവരെ 25479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 47 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേര്‍ ആശുപത്രി വിട്ടു. ഇന്ന് 56 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3129 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,077 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3,032 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 52 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 135 പേര്‍ ഉള്‍പ്പെടെ ആകെ 806 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 352 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 439 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 99 പേര്‍ ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സലിങ് നല്‍കി. കൂടാതെ 139 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT